തിരുവനന്തപുരം : ഇത്തവണത്തെ കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡിനര്‍ഹമായ കാര്‍ട്ടൂണിനെതിരെ കനത്ത വിമര്‍ശനം.110 കോടി പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയ, സ്വന്തം രാജ്യത്തെ അപമാനിക്കുന്ന കാര്‍ട്ടൂണിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയ തീരുമാനത്തിനെതിരെ ബി.ജെ.പി നേതാവ് എസ്.സുരേഷ് രംഗത്ത്. അവാര്‍ഡിനര്‍ഹമായ കാര്‍ട്ടൂണിനെതിരെ കനത്ത വിമര്‍ശനമാണ് ഉയരുന്നത്. കോവിഡ് കാലത്ത് 82 കോടി കുടുംബങ്ങള്‍ക്ക് ഒന്നരവര്‍ഷമായി സൗജന്യ ഭക്ഷ്യധാന്യം നല്‍കുന്ന ഇന്ത്യയെയും 135 കോടി ഇന്ത്യാക്കാരന്റെ ആത്മാഭിമാനത്തെയുമാണ് ഇതിലൂടെ അപമാനിച്ചതെന്ന് എസ്.സുരേഷ് വ്യക്തമാക്കുന്നു.
എസ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡിനര്‍ഹമായ കാര്‍ട്ടൂണ്‍ കാണുക…!? പ്രതികരിക്കുക.ജനിച്ച നാടിനെ അവമാനിക്കാന്‍ കേരള സര്‍ക്കാര്‍ വക അവാര്‍ഡ്…!? പാകിസ്ഥാന്റേയും ചൈനയുടെയും ഡിഎന്‍എ പേറുന്ന രാജ്യദ്രോഹികള്‍. ഇവര്‍ അപമാനിച്ചത്… കോവിഡ് – വിക്സില്‍ 110 കോടി പേര്‍ക്ക് നല്‍കിയ ഇന്ത്യയെ. കോവിഡ് – കാരണം ഏറ്റവും കുറച്ച് മരണം മാത്രം സംഭവിച്ച ഇന്ത്യയെ. കോവിഡ് – വാക്സില്‍ ലോകത്ത് ആദ്യം കണ്ട് പിടിച്ച ഇന്ത്യയെ. കോവിഡ് വാക്സിന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയെ. കോവിഡ് … വാക്സിന്‍ ദരിദ്രരാജ്യം ങ്ങള്‍ക്കുള്‍പ്പെടെ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത ഇന്ത്യയെ. കോവിഡ് കാലത്ത് 82 കോടി കുടുംബങ്ങള്‍ക്ക് ഒന്നരവര്‍ഷമായി സൗജന്യ ഭക്ഷ്യധാന്യം നല്‍കുന്ന ഇന്ത്യയെ. കോവിഡ് കാരണം ഒരു പട്ടിണി മരണം പോലും നടക്കാത്ത ഇന്ത്യയെ. കോവിഡ് കാലത്ത് ധാന്യ ഉല്‍പ്പാതനം റിക്കാര്‍ഡ് ആക്കിയ ഇന്ത്യയെ. കോവിഡ് കാലത്ത് കാര്‍ഷിക ജിഡിപി 2.5% – ല്‍ നിന്ന് 3.5% ആക്കിയ ഇന്ത്യയെ. കോവിഡ് കാലത്ത് മൂന്ന് ട്രില്യന്‍ ക്ലബില്‍ അംഗമായ സാമ്പത്തിക ശക്തിയായ ഇന്ത്യയെ. കോവിഡ് കാലത്ത് 3 ലക്ഷം കോടിയിലേറെ രൂപയുടെ ജനകീയ ആശ്വാസ പദ്ധതികള്‍ നടപ്പാക്കിയ ഇന്ത്യയെ. കോവിഡ് കാലത്തില്‍ ലോകത്തിലെ ഏറ്റവും നല്ല ഭരണാധികാരിയായ നരേന്ദ്ര മോദിയുടെ ഇന്ത്യയെ. 135..കോടി ഇന്ത്യാക്കാരന്റെ ആത്മാഭിമാനത്തെ.