ഒരു മാസത്തിനിടെ ത്വക്ക് രോഗത്തെ തുടര്‍ന്ന് ചത്തത് 22 പശുക്കള്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഒരു മാസത്തിനിടെ ത്വക്ക് രോഗത്തെ തുടര്‍ന്ന് ചത്തത് 22 പശുക്കള്‍. മഹാരാഷ്‌ട്രയിലാണ് ലംപി ത്വക്ക് രോഗത്തെ തുടര്‍ന്ന് പശുക്കള്‍ ചത്തത്. മഹാരാഷ്‌ട്രയില്‍ ജല്‍ഗാവ്, അഹമ്മദ്നഗര്‍, അകോല, ധൂലെ, പൂനെ, ലാത്തൂര്‍, ഔറംഗബാദ്, ബീഡ്, സത്താറ, ബുല്‍ദാന, അമരാവതി, ഒസ്മാനാബാദ്, കോലാപൂര്‍ ജില്ലകളിലെ 133 ഗ്രാമങ്ങളില്‍ രോഗം പടര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

രോഗബാധിത പ്രദേശങ്ങളുടെ 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള 622 ഗ്രാമങ്ങളിലെ മൊത്തം 2,21,090 കന്നുകാലികള്‍ക്ക് കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്. രോഗബാധിതരായ 1,224 കന്നുകാലികളില്‍ 752 എണ്ണം സുഖം പ്രാപിച്ചു. 22 എണ്ണം ഇതുവരെ ചത്തു എന്നും അധികൃതര്‍ പറഞ്ഞു. അതേസമയം പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഉള്ള മാനദണ്ഡം അനുസരിച്ച്‌ അണുബാധയുടെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 5 കിലോമീറ്റര്‍ വരെയുള്ള പ്രദേശം നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കും.

ആഗസ്റ്റ് നാലിന് ജല്‍ഗാവിലെ റാവര്‍ താലൂക്കിലെ ചിനാവാള്‍ ഗ്രാമത്തിലാണ് സംസ്ഥാനത്തെ ആദ്യത്തെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.പനി, മൂക്കൊലിപ്പ്, ലാക്രിമല്‍ ഡിസ്ചാര്‍ജ്, കണ്ണിലെ അള്‍സര്‍, ലിംഫ് നോഡുകള്‍ വീര്‍ക്കുക, പാലുല്‍പാദനം കുറയുക എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗം പകര്‍ച്ചവ്യാധിയായതിനാല്‍, പശുത്തൊഴുത്തിന്റെ ശരിയായ ശുചീകരണം, ആരോഗ്യമുള്ള മൃഗങ്ങളെ രോഗബാധിതരില്‍ നിന്ന് വേര്‍തിരിക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടത് പ്രധാനമാണ്. രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു-കശ്മീര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് മുമ്ബ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...