വാഗമണ്ണില്‍ ഭൂമാഫിയ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വാഗമണ്ണിലെ മൊട്ടക്കുന്നില്‍ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി ഭൂമാഫിയ കയ്യേറിയതായി ആക്ഷേപം. 2012 -ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലാണ് വീണ്ടും കയ്യേറ്റം നടന്നിരിക്കുന്നത്. തെറ്റായ നടപടികളിലൂടെ സമ്പാദിച്ച പട്ടയം ഉപയോഗിച്ചാണ് കയ്യേറ്റം നടക്കുന്നത്. കയ്യേറ്റത്തിനെതിരെ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കുന്ന വാഗമണ്ണിലെ മൊട്ടക്കുന്നിലാണ് 25 ഏക്കറോളം ഭൂമി കയ്യേറ്റക്കാര്‍ പിടിച്ചെടുത്തത്. 80 കോടിയോളം രൂപ വില വരുന്ന ഭൂമിയാണ് നിലവില്‍ കയ്യേറ്റക്കാരുടെ കയ്യിലുള്ളത്. പട്ടയ വിതരണത്തിന് വിലക്കുണ്ടായിരുന്ന 2001-ല്‍ നാല് പ്രവാസി വ്യവസായികള്‍ക്ക് ഈ ഭൂമിക്ക് പട്ടയം അനുവദിച്ചു. ‘അമേരിക്കന്‍ പട്ടയം’ എന്ന പേരിലാണ് ഇതിനെ വിളിച്ചിരുന്നത്.

മൊട്ടക്കുന്നുകള്‍ക്ക് പട്ടയം നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ലംഘിച്ചാണ് ഉദ്യോഗസ്ഥര്‍ അന്ന് പട്ടയം നല്‍കിയത്. 2012 ല്‍ കയ്യേറ്റം എന്ന് കണ്ടെത്തി 150 ഏക്കറോളം ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. ഇവിടെ സ്ഥാപിച്ച ബോര്‍ഡ് പിഴുത് മാറ്റിയാണ് 25 ഏക്കറില്‍ കയ്യേറ്റക്കാര്‍ വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജൈവ സമ്പത്തിനെ കീറിമുറിച്ച് കയ്യേറ്റക്കാര്‍ റോഡ് നിര്‍മ്മിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...