ഭൂമി തട്ടിപ്പ് : അഴിമതിക്കാരുടെയും കൊള്ളക്കാരുടെയും സങ്കേതമായി ബിജെപി മാറി ; എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഴിമതിക്കാരുടെയും കൊള്ളക്കാരുടെയും സങ്കേതമായി ബിജെപി മാറിയിരിക്കുകയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖരനെതിരായ ഭൂമി കുംഭകോണ പരാതിയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ബിപിഎല്‍ ഇന്ത്യ ലിമിറ്റഡിന് വ്യവസായ ആവശ്യങ്ങള്‍ക്കായി കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡ് കുറഞ്ഞ നിരക്കില്‍ അനുവദിച്ച 175 ഏക്കറോളം ഭൂമി വ്യവസായം തുടങ്ങാതെ വന്‍ തുകയ്ക്ക് റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി രാജീവ് ചന്ദ്രശേഖരന്‍ മറിച്ചുവിറ്റെന്ന പരാതി ഏറെ ഗൗരവതരമാണ്.

ബിപിഎല്‍ കമ്പനി പാട്ട കരാര്‍ ലംഘിച്ചെന്നും അനുവദിച്ച ഭൂമിയില്‍ അഞ്ച് ശതമാനം മാത്രമാണ് ഉപയോഗിച്ചതെന്നും കാണിച്ച് 149 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ 25 നവംബര്‍ 30ന് കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ രാജീവ് ചന്ദ്രശേഖരന്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഈ ഉത്തരവ് അട്ടിമറിച്ച് ഭൂമി മറിച്ചു വില്‍ക്കുകയായിരുന്നെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. കോടികളുടെ ഭൂമി കുംഭകോണ കേസ് കൊടകര കുഴല്‍പ്പണ കേസ് പോലെ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. വിമര്‍ശകരുടെയും രാഷ്ട്രീയ എതിരാളികളുടെയും പുറകേ പാഞ്ഞു നടക്കുന്ന കേന്ദ്ര ഏജന്‍സികളെ ബിജെപി നേതാക്കള്‍ക്കതിരായ കേസുകളില്‍ കാണാത്തതില്‍ ആശ്ചര്യപ്പെടാനില്ലെന്നും അദ്ദേഹം പരിഹസിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...