ഉരുൾപൊട്ടൽ ദുരന്തം ; സൂചിപ്പാറ വെള്ളച്ചാട്ടംമുതൽ പോത്തുകൽവരെ പരിശോധന

For full experience, Download our mobile application:
Get it on Google Play

മേപ്പാടി: ചൂരൽമല ദുരന്തത്തിൽപ്പെട്ട് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ഇനി ഉരുൾപൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെ തിരച്ചിൽനടത്തും. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ സൈന്യവും എൻ.ഡി.ആർ.എഫും ഉൾപ്പെടെയുള്ള സംഘം തിരച്ചിൽനടത്തിയിട്ടും ഇനിയും മൃതദേഹങ്ങൾ കണ്ടെത്താൻ ബാക്കിയുള്ള സാഹചര്യത്തിലാണ് നിലവിലുള്ളരീതി മാറ്റാൻ തീരുമാനിച്ചത്. സൂചിപ്പാറ വെള്ളച്ചാട്ടംമുതൽ പോത്തുകൽവരെയാണ് തിരയുക. അതിസാഹസികമാണ് ഇതുവഴിയുള്ള തിരച്ചിൽ. മൂന്ന്‌ വെള്ളച്ചാട്ടങ്ങൾ കടന്നുവേണം പോത്തുകല്ലിലെത്താൻ. പുഞ്ചിരിമട്ടംമുതൽ താഴെവരെ പരിശോധനതുടരും. അതിനുപുറമേയാണ് പ്രത്യേകദൗത്യം. വനംവകുപ്പും ദൗത്യസംഘത്തിന് വഴികാട്ടികളായുണ്ടാവും.

മൃതദേഹങ്ങൾ കണ്ടെത്തിയാൽ ചുമന്ന് പുറത്തെത്തിക്കാൻ കഴിയാത്തതിനാൽ എയർലിഫ്റ്റ് ചെയ്യേണ്ടിവരും. രാവിലെ ഏഴിന് ദൗത്യംതുടങ്ങിയാൽ വൈകീട്ട് മൂന്നിനേ പോത്തുകൽ മുണ്ടേരി ഭാഗത്ത് എത്താനാവൂ. അപകടമേഖലയായതിനാൽ ക്ലൈമ്പിങ് വിദഗ്ധർ ഉൾപ്പെടെയുള്ളവരുണ്ടാകും. മൂന്നാംഘട്ട തിരച്ചിലിൽ ചാലിയാർ പുഴയിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കിട്ടിയത്. ഇരുനൂറോളം മൃതദേഹങ്ങൾ ഇനിയും കിട്ടാനുണ്ട്. സന്നദ്ധപ്രവർത്തകർ ഈഭാഗത്ത് തിരച്ചിൽനടത്തിയിരുന്നു. ആദ്യമായാണ് സംയുക്തദൗത്യം നടത്തുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...