കുരമ്പാല ആതിരമലയില്‍  ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

പന്തളം : കുരമ്പാല ആതിരമലയില്‍  ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ മുന്നറിയിപ്പ്. മൈക്കിലൂടെ മുന്നറിയിപ്പ് നൽകണമെന്നും വേണ്ടിവന്നാൽ ആളുകളെ ഇവിടെനിന്ന്‌ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ക്യാമ്പുകൾ സജ്ജമാക്കണമെന്നുമാണ് നിർദേശത്തിലുള്ളത്. ജില്ലയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണ്ടെത്തിയ 44 സ്ഥലങ്ങളിലെ പട്ടികയിലാണ് ആതിരമലയും സ്ഥാനംപിടിച്ചത്. 2021 ഒക്ടോബറിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്‌ധ സമിതിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ആതിരമലയിലും അപകടഭീഷണിയുണ്ടെന്ന് കണ്ടെത്തിയത്. അന്ന് ഇവിടെയും പരിസരപ്രദേശങ്ങളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. നഗരസഭയിലെ 15, 16, 17 വാർഡുകളിലെ 720 കുടുംബങ്ങളെ മാറ്റാനായിരുന്നു നിർദേശം. ആതിരമലയിലും പരിസരങ്ങളിലുമായി 900 കുടുംബങ്ങളോളം താമസിക്കുന്നതായാണ് കണക്ക്. സമുദ്രനിരപ്പിൽനിന്ന്‌ വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്നതും പന്തളം നഗരസഭാ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയതുമായ പ്രദേശമാണിത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന ; മൂന്നുപേർക്ക് പരിക്ക്

0
അതിരപ്പിള്ളി : അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന...

ഇറാന്‍ സംഘര്‍ഷം : മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍

0
ടെഹ്‌റാൻ : ഇറാന്‍-അമേരിക്ക സംഘര്‍ഷ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ആക്രമണങ്ങള്‍...

മുറിയിലെ അലമാരയിൽ നിന്ന് കണ്ടെത്തിയത് 0.665 ഗ്രാം എംഡിഎംഎ ; കൊറിയർ സ്റ്റാൻലി പിടിയിൽ

0
പത്തനംതിട്ട: ജില്ലയിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് ശക്തമാക്കിയ 'ഓപ്പറേഷൻ തണ്ടറി'ന്‍റെ ഭാഗമായി...

വ്യാജ പ്രവർത്തിപരിചയ രേഖകൾ ഹാജരാക്കി ; 27 നഴ്സുമാരെ പുറത്താക്കി ഖത്തർ

0
ദോഹ : വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി നഴ്സിങ് ജോലി...