ഭാഷാപ്പോര് രൂക്ഷം ; ബജറ്റില്‍ തമിഴിന്റെ പ്രചാരണത്തിനായി ഏറെ പദ്ധതികള്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഭാഷാപോര് രൂക്ഷമായിരിക്കെ തമിഴ്‌നാട് ബജറ്റില്‍ തമിഴിന്റെ പ്രചാരണത്തിനായി ഏറെ പദ്ധതികള്‍. തമിഴ് താളിയോല ഗ്രന്ഥങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നതിനായി രണ്ട് കോടി രൂപ അനുവദിച്ചു. തമിഴ് ബുക്ക് ഫെയര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തും. ദുബായിലും സിംഗപ്പൂരിലുമടക്കം ബുക്ക് ഫെയര്‍ നടത്താന്‍ തീരുമാനമായി. വിദേശത്തുള്ള കുട്ടികളെ തമിഴ് ഭാഷയും സംസ്‌കാരവും പഠിപ്പിക്കാനായി പത്ത് കോടി രൂപ അനുവദിച്ചു. ലോക തമിഴ് ഒളിമ്പ്യാഡ് നടത്തും, ഇതിനായി ഒരു കോടി. മധുരൈയില്‍ ഭാഷാ മ്യൂസിയം സ്ഥാപിക്കും. ഓരോ വര്‍ഷവും നൂറ് മികച്ച തമിഴ് കൃതൃകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജിമ ചെയ്യും. ഇതിനായി പത്ത് കോടിയും അനുവദിച്ചു. മെഡിക്കല്‍ എഞ്ചിനീയറിങ് പാഠ്യപുസ്തകങ്ങള്‍ തമിഴിലേക്ക് മാറ്റും. തിരുക്കുറള്‍ യുഎന്‍ അംഗരാജ്യങ്ങളുടെ ഔദ്യോഗികഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഒരു കോടി 33 ലക്ഷം രൂപ. മൂന്ന് വര്‍ഷത്തിനകം ഇത് പൂര്‍ത്തിയാക്കും.

രാമേശ്വരത്ത് പുതിയ വിമാനത്താവളം നിര്‍മ്മിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന ബജറ്റില്‍ ആണ് പ്രഖ്യാപനം. പരന്തൂര്‍ വിമാനത്താവളത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഈ പദ്ധതിയെ വിജയ് നേരത്തെ എതിര്‍ത്തിരുന്നു. കേന്ദ്രവിഹിതത്തിനായി അഭിമാനം നഷ്ടപ്പെടുത്തില്ല. 2000 കോടി രൂപ നഷ്ടപ്പെട്ടാലും ത്രിഭാഷപദ്ധതി നടപ്പാക്കില്ലെന്ന് ധനമന്ത്രി. സംസ്ഥാന സര്‍ക്കാര്‍ തന്നെ പണം കണ്ടെത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ തങ്കം തെന്നരസ്സ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...