വ്യാജരേഖ ചമച്ച് ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമം ; ഗ്രേഡ് എസ്‌ഐക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വ്യാജരേഖ ചമച്ച് ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഗ്രേഡ് എസ്‌ഐക്കെതിരെ കേസെടുത്തു. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് വട്ടപ്പാറ പോലീസ് കേസെടുത്തത്. 2019 വട്ടപ്പാറ സ്റ്റേഷന്‍ എഎസ്‌ഐ ആയിരുന്ന ഷായ്ക്ക് എതിരെയാണ് കേസ്. ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ഷാ. നിലവില്‍ പത്തനംതിട്ടയില്‍ ഗ്രേഡ് എസ്‌ഐ ആയ പോത്തന്‍കോട് സ്വദേശി ഷായ്ക്ക് എതിരെയാണ് വട്ടപ്പാറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2019ല്‍ ഇന്‍ഷുറന്‍സ് തട്ടാനായി ഒന്നാം പ്രതിയുമായി ചേര്‍ന്ന് ഷാ അപകടം നടന്നതായി കണ്ടെത്തി 161/19 എന്ന നമ്പരില്‍ വ്യാജമായി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കൂടാതെ എസ്എച്ച്ഒ യുടെ വ്യാജ ഒപ്പിട്ട് കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചു എന്നുമാണ് കണ്ടെത്തല്‍. ഇത് സംബന്ധിച്ച് ന്യൂ ഇന്ത്യ ഇഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് ഈ അപകടം വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി റൂറില്‍ എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...