നടപടി പോരെന്ന് സി.പി.എം ; തൃപ്പൂണിത്തുറ, തൃക്കാക്കര തോൽവികൾ പരിശോധിക്കണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച മുന്‍നിര്‍ത്തി എറണാകുളം ജില്ലയിലെ നേതാക്കള്‍ക്കെതിരെ എടുത്ത നടപടി കടുപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. നേതാക്കള്‍ക്കെതിരെയെടുത്ത നടപടിയില്‍ അതൃപ്തി അറിയിച്ച സംസ്ഥാന നേതൃത്വം നടപടി അംഗീകരിച്ചില്ല. ജില്ലാ നേതൃത്വത്തിന്റെ തീരുമാനം വീണ്ടും പരിശോധിക്കാനും നിര്‍ദേശം നല്‍കി.

തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ പരാജയത്തില്‍ നേതാക്കള്‍ക്കെതിരെ ജില്ലാ നേതൃത്വം കൈകൊണ്ട നടപടി പര്യാപ്തമല്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജില്ലാ നേതൃത്വം എടുത്ത നടപടി അംഗീകരിക്കാതിരുന്ന സംസ്ഥാന നേതൃത്വം ജില്ലാ നേതാക്കള്‍ക്കുണ്ടായ വീഴ്ച വീണ്ടും പരിശോധിക്കണമെന്നു നിര്‍ദേശിച്ചു.

തൃക്കാക്കരയിലെ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ മണിശങ്കറെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. കെ.ഡി വിന്‍സെന്റിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാം സ്ഥാനങ്ങളില്‍നിന്നും നീക്കുകയും ചെയ്തു. ഇതില്‍ സി.കെ മണിശങ്കറിനെതിരെ കടുത്ത നടപടി വേണമെന്നാണ് ആവശ്യം.

തൃപ്പൂണിത്തുറയില്‍ എം.സ്വരാജിന്റെ പരാജയത്തിന് കാരണക്കാരായവര്‍ക്കെതിരെയുള്ള നടപടിയും പര്യാപ്തമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേരത്തേ സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജെ ജേക്കബ്, സി.എം ദിനേശ് മണി, പി.എം ഇസ്മയില്‍ എന്നിവര്‍ അംഗങ്ങളായ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നേതാക്കള്‍ക്കെതിരെ ജില്ലാ നേതൃത്വം നടപടിക്ക് ശുപാര്‍ശ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...