Tuesday, May 14, 2024 5:22 pm

കായംകുളം നഗരമധ്യത്തില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കായംകുളം നഗരമധ്യത്തില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ചിറക്കടവം തയ്യില്‍ അബ്ദുല്‍ ഗഫാര്‍ സേട്ടിന്റെ വീട്ടില്‍ നിന്നും അലമാരിയില്‍ സൂക്ഷിച്ചിരുന്ന 83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാമഗ്രികളും ഗ്യാസ് നിറഞ്ഞ രണ്ടു പാചകവാതക സിലിണ്ടറുകളും വിവിധ കട്ടിങ് മെഷീനുകളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. അബ്ദുല്‍ ഗഫാര്‍ സേട്ടിന്റെ ഭാര്യ റാബിയ ഭായിയുടെ ചികിത്സാര്‍ഥം വീട്ടുകാര്‍ തിരുവനന്തപുരത്തു പോയ സമയത്താണ് മോഷണം നടന്നത്. ശനിയാഴ്ചയാണ് വീട്ടുകാര്‍ തിരുവനന്തപുരത്തേക്ക് പോയത്. തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുകാര്‍ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

വാതിലുകളും അലമാരകളും നശിപ്പിച്ചതും വന്‍ നഷ്ടത്തിനിടയാക്കി. മുന്‍വശത്തെയും പുറകിലെയും വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഒരെണ്ണം ഒഴിച്ചുള്ള എല്ലാ മുറികളുടെയും വാതില്‍ തകര്‍ത്തു. ശുചിമുറികളിലെയടക്കം പൈപ്പ് ഫിറ്റിങ്‌സും അഴിച്ചെടുത്തു. എന്നാല്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറി തുറക്കാനായില്ല. മോഷണം കഴിഞ്ഞ് മുറികളിലും ഹാളിലും ഇവര്‍ മൂത്രവിസര്‍ജനം നടത്തിയിരുന്നു. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാര്‍ സ്ഥലത്തില്ലത്തില്ലെന്ന് അറിഞ്ഞ് നടത്തിയ മോഷണമാണിതെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ സി.സി.ടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒത്തുതീര്‍പ്പിന് ശ്രമമില്ല ; സമരം കടുപ്പിക്കുമെന്ന് മില്‍മ ജീവനക്കാര്‍

0
തിരുവനന്തപുരം : മില്‍മ പ്ലാന്റുകള്‍ക്ക് മുന്നില്‍ പന്തല്‍കെട്ടി സത്യഗ്രഹമിരിക്കുമെന്ന് മില്‍മ...

കുവൈത്തിൽ ബയോമെട്രിക് വിരലടയാള സമയപരിധി നീട്ടി: പ്രവാസികൾക്കുള്ള അവസാന തിയ്യതി 2024 ഡിസംബർ 30

0
കുവൈത്ത് സിറ്റി: കുവൈത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയപരിധി...

ഹരിഹരന്റെ വീടിനു മുൻപിലെത്തി അസഭ്യം പറഞ്ഞ കേസ് ; പ്രതികൾ സഞ്ചരിച്ച കാർ പോലീസ്...

0
മലപ്പുറം: ആർഎംപി നേതാവ് ഹരിഹരന്റെ വീടിനു മുൻപിലെത്തി അസഭ്യം പറഞ്ഞ കേസിൽ...

പെട്രോളടിക്കുന്നതിനെച്ചൊല്ലി തർക്കം ; 26കാരനെ തല്ലിക്കൊന്നു

0
ഉത്തർപ്രദേശ്: നോയിഡയിൽ വാഹനത്തിൽ പെട്രോൾ അടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ 26കാരനെ മൂന്നംഗ സംഘം...