ഡൽഹി വനിതാ കമ്മീഷനിൽ കൂട്ടപിരിച്ചുവിടൽ ; ലഫ്റ്റനന്‍റ് ഗവർണർ പിരിച്ചുവിട്ടത് 223 ജീവനക്കാരെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലഫ്റ്റനന്‍റ് ഗവർണർ – സർക്കാർ പോര്. വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന. മുൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ അനുവാദം വാങ്ങാതെയാണ് നിയമനം നടത്തിയതെന്ന് പറഞ്ഞാണ് ലഫ്റ്റനന്‍റ് ഗവർണറുടെ നടപടി. കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് അധികാരമില്ലെന്ന് ലഫ്റ്റനന്‍റ് ഗവർണറുടെ ഉത്തരവിൽ പറയുന്നു. ധനവകുപ്പിന്‍റെ അനുമതിയില്ലാതെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

നടപടിക്രമങ്ങൾക്ക് അനുസൃതമല്ല നിയമനമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ലഫ്റ്റനന്‍റ് ഗവർണർ വ്യക്തമാക്കി. വനിതാ കമ്മീഷനിലെ ജീവനക്കാർക്കുള്ള വേതനവും അലവൻസുകളും വർദ്ധിപ്പിച്ചത് വ്യവസ്ഥാപിതമായ നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചാണെന്നും ലഫ്റ്റനന്‍റ് ഗവർണർ ആരോപിച്ചു. ദില്ലിയിൽ നേരത്തെയും ലഫ്റ്റനന്‍റ് ഗവർണർ – സർക്കാർ പോര് ഉണ്ടായിട്ടുണ്ട്. ദില്ലിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിരുദ വിദ്യാർഥി കസ്റ്റഡിയിൽ

0
കൊച്ചി: അധ്യാപകരുടെയും സഹപാഠികളുേടയും ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി...

എസ്.എഫ്.ഐ നേതാക്കളുടെ അറസ്റ്റ് : കന്റോൺമെന്റ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം

0
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിലെ സംഘർഷത്തിൽ കൂടുതൽ...

നിർമാണ പ്രവർത്തനങ്ങളിൽനിന്നുള്ള പൊടിപടലം ; റിയാദിൽ രണ്ടുകോടി റിയാലിന്റെ പിഴ

0
റിയാദ് : നിർമാണപ്രവർത്തനങ്ങളിൽനിന്നുണ്ടാകുന്ന പൊടിപടലം നിയന്ത്രിക്കുന്നതിനായി റിയാദിൽ പരിശോധന ശക്തമാക്കി. നാഷനൽ...

യുവാവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
സേലം: തമിഴ്നാട്ടിൽ ഇഷ്ടിക വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ...