25.4 C
Pathanāmthitta
Wednesday, June 29, 2022 11:00 pm

വാ​ഹ​ന യാ​ത്ര​ക്കാ​രെ ആക്രമിച്ച്‌ മൊബൈലും പണവും കവരുന്ന വന്‍ കവര്ച്ചാസംഘം കായംകുളത്ത് പിടിയില്‍

കാ​യം​കു​ളം : ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രെ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ച്ച്‌ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പ​ണ​വും ക​വ​രു​ന്ന സം​ഘത്തെ പോലീസ് പി​ടി​കൂടി. കൊ​ല്ലം ത​ട്ടാ​മ​ല ഫാ​ത്തി​മ മ​ന്‍​സി​ലി​ല്‍ മാ​ഹീ​ന്‍ (20), ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ല്‍ മു​തി​ര അ​യ്യ​ത്ത് വ​ട​ക്ക​തി​ല്‍ സെ​യ്ദ​ലി (21), ഇ​ര​വി​പു​രം കൂ​ട്ടി​ക്ക​ട അ​ല്‍​ത്താ​ഫ് മ​ന്‍​സി​ലി​ല്‍ അ​സ​റു​ദ്ദീ​ന്‍ (അ​ച്ചു 21), കൊ​ല്ലം മ​യ്യ​നാ​ട് അ​ലി ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് ഷാ​ന്‍ (25), കൊ​ല്ലം മു​ള​വ​ന വി​ല്ലേ​ജി​ല്‍ കു​ണ്ട​റ ആ​ശു​പ​ത്രി ജ​ങ്​​ഷ​നു സ​മീ​പം ഫ​ര്‍​സാ​ന മ​ന്‍​സി​ലി​ല്‍ ഫ​ര്‍​ജാ​സ് (യാ​സീ​ന്‍ -19), കൊ​ല്ലം മ​ണ​ക്കാ​ട് വ​ട​ക്കേ​വി​ള തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് തൗ​ഫീ​ഖ് (18) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ഇ​ട​ത് വ​ശ​ത്തു​കൂ​ടി ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് പു​റ​ത്ത് അ​ടി​ച്ച​ശേ​ഷം പോ​ക്ക​റ്റി​ല്‍​നി​ന്ന്​ മൊ​ബൈ​ല്‍ ക​വ​ര്‍​ന്ന്, അ​മി​ത വേ​ഗ​ത്തി​ല്‍ ക​ട​ന്നു​ക​ള​യു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ക​ഴി​ഞ്ഞ 16ന് ​ക​രീ​ല​ക്കു​ള​ങ്ങ​ര സ്റ്റേ​ഷ​നി​ലെ പോലീ​സു​കാ​ര​നാ​യ സ​ജീ​വ​നെ സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് രാ​ത്രി എ​ട്ടോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​ജ​ന്ത ജ​ങ്​​ഷ​നി​ല്‍​വെ​ച്ച്‌ സ​ജീ​വ​ന്‍ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യ​ത്. ചേപ്പാട് വച്ചു ഒരു വിമുക്ത ഭടന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ബൈക്ക് വേറൊരു ബൈക്കില്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. സ​മാ​ന രീ​തി​യി​ല്‍ ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ലും കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര​യി​ലും കവര്‍ച്ച നടത്തിയതിന് ഇ​വ​ര്‍​ക്കെ​തി​രെ കേ​സു​കളുണ്ട്.

പോലീ​സു​കാ​ര​നും ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യ​ത്. തുടര്‍ച്ചയായി നടക്കുന്ന ഇത്തരം സംഭവത്തില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. കരീലക്കുളങ്ങര മുതല്‍ കൊല്ലം വരെയുള്ള വിവിധ സിസി ടിവി ദൃശ്യങ്ങളും നിരവധി ഫോണ്‍ കോളുകളും മറ്റും പരിശോധിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സി.​ഐ​മാ​രാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, സു​ധി​ലാ​ല്‍, എ​സ്.​ഐ ഗി​രീ​ഷ്, പോ​ലീ​സു​കാ​രാ​യ ര​ജീ​ദ്ര​ദാ​സ്, ഗി​രീ​ഷ്, ഷാ​ജ​ഹാ​ന്‍, ദീ​പ​ക്, വി​ഷ്ണു, അ​നീ​ഷ്, ഫി​റോ​സ്, നി​ഷാ​ദ്, മ​ണി​ക്കു​ട്ട​ന്‍, ഇ​യാ​സ്, അ​രു​ണ്‍ എ​ന്നി​വ​രാണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular