ബാള്‍ട്ടിമോര്‍ പാലത്തിന്റെ അവശിഷ്ടങ്ങളും കപ്പലും നീക്കാന്‍ ശ്രമം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ബാള്‍ട്ടിമോര്‍ : യു.എസ്സിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് തകര്‍ന്ന ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഈസ്റ്റേണ്‍ സീബോര്‍ഡ് എന്നറിയപ്പെടുന്ന അമേരിക്കയുടെ കിഴക്കന്‍ തീരത്തെ ഏറ്റവും വലിയ ക്രെയിനാണ് ഇതിനായി എത്തിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 1000 ടണ്‍ ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള ക്രെയിനാണ് ഇത്. 400 ടണ്‍ ശേഷിയുള്ള മറ്റൊരു ക്രെയിനും ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്. തകര്‍ന്ന പാലത്തിന്റെ ലോഹഭാഗങ്ങളും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും നീക്കാനാണ് ക്രെയിനുകള്‍ ഉപയോഗിക്കുന്നത്. ഒപ്പം പാലത്തില്‍ ഇടിച്ച ദാലി എന്ന ചരക്കുകപ്പലും ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. ഇവ നീക്കം ചെയ്താല്‍ മാത്രമേ ബാള്‍ട്ടിമോര്‍ തുറമുഖത്തേക്ക് വരാനും അവിടെനിന്ന് പോകാനും കപ്പലുകള്‍ക്ക് കഴിയൂ.

അതേസമയം അപകടത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ പടാപ്സ്‌കോ നദിയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നദിയില്‍ മുങ്ങുമ്പോള്‍ ഇരുട്ടുമുറിയില്‍ അകപ്പെട്ടതുപോലെയാണെന്നും ദൃശ്യപരിധി പൂജ്യമാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കാനെത്തിയ ക്രെയിനുകള്‍ കാണാനായി നിരവധി പേരാണ് സ്ഥലത്തെത്തുന്നത്. 1972-ല്‍ സ്‌കോട്ട് കീ പാലം നിര്‍മ്മിക്കുന്നത് നേരില്‍ കണ്ട കാഴ്ചയാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നതെന്ന് പ്രദേശവാസിയായ 71-കാരന്‍ റൊണാള്‍ഡ് ഹോക്കിന്‍സ് പറഞ്ഞു. താന്‍ എല്ലാ ദിവസവും ഈ കാഴ്ച കാണാനെത്തുമെന്നും പാലം വെള്ളത്തില്‍ നിന്ന് വീണ്ടും ഉയര്‍ന്നുവരുന്നത് തനിക്ക് കാണണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...