നെപ്പോളിയൻ എ ഗ്രേഡ് വെപ്പ് വള്ളത്തിൻ്റെ മലർത്തൽ ചടങ്ങ് നടന്നു

For full experience, Download our mobile application:
Get it on Google Play

തലവടി: പുതിയതായി നിർമ്മിക്കുന്ന നെപ്പോളിയൻ വെപ്പ് എ ഗ്രേഡ് വള്ളത്തിൻ്റെ മലർത്തൽ ചടങ്ങ് നടന്നു. കളിവള്ള ശില്പി സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ആണ് മലർത്തൽ കർമ്മം നടന്നത്. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് ആരംഭിച്ച പൊതു സമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഉദ്‌ഘാടനം ചെയ്തു. തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് ഷിനു എസ് പിള്ള അധ്യക്ഷത വഹിച്ചു. തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ റോബിൻ വർഗ്ഗീസ് മേടയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോജി ജെ വൈലപ്പള്ളി ,ബിനു സുരേഷ്, തലവടി ടൗൺ ബോട്ട് ക്ലബ് ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറാർ അരുൺ പുന്നശ്ശേരിൽ,വർക്കിംഗ് പ്രസിഡൻ്റ് ജോമോൻ ചക്കാലയിൽ, വൈസ് പ്രസിഡന്റ്‌ പ്രിൻസ് പാലത്തിങ്കൽ, സുനിൽ വെട്ടിക്കൊമ്പിൽ, ഡോ ജോൺസൺ വി.ഇടിക്കുള, ഷിക്കു കുര്യൻ, അനിൽകുമാർ കുന്നംപള്ളിൽ, ഗോകുൽ കൃഷ്ണന്‍, ലിജു വർഗ്ഗീസ്, സന്ദീപ് കണിയാംപറമ്പിൽ ,ഐവിൻ മാത്യൂ കുറ്റിക്കാട്ട്, റിച്ചു മാത്യു, സിറിൽ സഖറിയ ഇടയത്ര, ജോബു മാത്യൂ, ആദർശ് രാജേഷ്, ജോബി ആറ്റുചിറയൻ, ടിനു തോമസ്, ബിജു കുര്യൻ, ആൽവിൻ കുര്യൻ, പമ്പ ബോട്ട് റേസ് ക്ലബ് സെക്രട്ടറി പുന്നൂസ് ജോസഫ്, ജെറി മാമൂട്ടിൽ, ജോബി ദാനിയേല്‍, ജോഷി കാവാലം, മണിദാസ് വാസു എന്നിവർ പ്രസംഗിച്ചു. 2023 നവംബർ 21ന് ആണ് നെപ്പോളിയന്റെ ഉളികുത്ത് കർമ്മം നടന്നത്. പ്രവാസികളും സ്വദേശിയരുമായ നെപ്പോളിയൻ ടീം ആണ് വെപ്പ് എ ഗ്രേഡ് വള്ളം നിർമ്മിക്കുന്നത്. തലവടി പനമൂട്ടിൽ പാലത്തിന് സമീപം ഉള്ള ഇടയത്ര ബാബു ജോർജിന്റെ പുരയിടത്തിൽ ഉള്ള മാലിപ്പുരയിൽ വെച്ചാണ് നിർമ്മാണം നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

പന്തളം കുളനടയില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

0
പന്തളം : ഓപ്പറേഷൻ തണ്ടർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പത്തനംതിട്ട എക്സൈസ്...

അടൂര്‍ എം.സി റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു : സുരക്ഷ കാര്യക്ഷമമല്ലെന്ന് യാത്രക്കാര്‍

0
അടൂര്‍ : അപകടങ്ങള്‍ കുറയ്ക്കുവാന്‍ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അധികാരികള്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും...