മുസ്ലീംങ്ങളെ രണ്ടാംതരം പൗരൻമാരാക്കുന്ന നിയമം, സിഎഎ കേരളം നടപ്പാക്കില്ല, കോടതിയിലേക്ക് : പിണറായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധവും വർഗ്ഗീയ അജണ്ടയുടെ ഭാഗവുമാണെന്നും കേരളം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഉളള നിലപാടിൽ കേരളം ഉറച്ച് നിൽക്കുകയാണ്. തെരഞ്ഞെടുപ്പിന് മുൻപ് ധൃതി പിടിച്ച് ചട്ടം ഉണ്ടാക്കിയതിനെതിരെ കേരളം നിയമപരമായ തുടർനടപടി സ്വീകരിക്കും. മതാധിഷ്ടിതമായി ജനങ്ങളെ വിഭജിക്കാനാകില്ല. സംഘപരിവാറിന്റെ ഹീനനടപടി അന്താരാഷ്ട്ര തലത്തിൽ വരെ വിമർശിക്കപ്പെടുകയാണ്. ഭരണഘടന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. മുസ്ലീംങ്ങളെ രണ്ടാംതരം പൗരൻമാരാക്കുന്നതാണ് ഈ നിയമം. ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറാണ് സിഎഎക്ക് പിന്നിലെന്നും പിണറായി കുറ്റപ്പെടുത്തി.

മൗലിക അവകാശം ഹനിക്കുന്ന ഒരു നിയമവും ഒരു സർക്കാരിനും കൊണ്ടുവരാനാകില്ല. കുടിയേറ്റക്കാരെ എങ്ങനെയാണ് മുസ്ലീങ്ങളെന്നും മുസ്ലീം ഇതര വിഭാഗമെന്നും വേർതിരിക്കുന്നത് ? പൗരത്വ നിയമ ഭേദഗതിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് എതിർക്കപ്പെടുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്തെ കൂടി അണിനിരത്തി കേരളം നേരത്തെ സമരം ചെയ്തിരുന്നു. നിയമസഭാ പ്രമേയം അടക്കം നിയമം പാസാക്കി. എന്നാൽ കോൺഗ്രസ് ആദ്യഘട്ടത്തിൽ യോജിപ്പിന് തയ്യാറായെങ്കിലും പെട്ടെന്ന് നിലപാട് മാറ്റി. അന്നത്തെ കെപിസിസി പ്രസിഡന്റ് പ്രമേയത്തെ പരിഹസിച്ചു. പ്രക്ഷോഭങ്ങളിൽ അണിനിരന്നവർക്കെതിരെ പാർട്ടിതല നടപടി എടുത്തു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ് നിലപാടെന്നും പിണറായി കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏനാത്ത് പാലത്തിന്റെ കൈവരിക്ക് മുകളില്‍ സംരക്ഷണ വേലി സ്ഥാപിച്ചു

0
അടൂര്‍ : നദിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏനാത്ത് പാലത്തിന്റെ  ഉയരം...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...