അരൂരില്‍ മത്സ്യത്തൊഴിലാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ അരൂരിൽ മൽസ്യത്തൊഴിലാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വീടിന് സമീപത്തുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. അരൂര്‍ പളളിയോടപ്പുരയ്ക്കല്‍ സുബ്രമണ്യന്‍(71)ആണ് മരിച്ചത്. സുബ്രമണ്യൻ കടുത്ത മാനസികസംഘർഷത്തിലായിരുന്നുവെന്നാണ് വിവരം. ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന് പഞ്ചായത്ത് നമ്പര്‍ കിട്ടാൻ കാലതാമസം നേരിടുന്നതിൽ അദ്ദേഹം വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ് ഇദ്ദേഹത്തിന്റെ വീട്.

അതുകൊണ്ടുതന്നെ വീട്ടുനമ്പര്‍ കിട്ടാന്‍ തടസങ്ങളുണ്ട് എന്നാണ് പഞ്ചായത്ത് അധികൃതർ നൽകിയ വിശദീകരണം. വീട്ടുനമ്പർ കിട്ടാത്തതിനാൽ അവസാന ഗഡു തുക ലഭിച്ചില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു സുബ്രമണ്യന്‍. മാത്രമല്ല ത്വക്ക് സംബന്ധമായ അസുഖവും, ഭാര്യയ്ക്കുണ്ടായ അപകടവും അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ഇതാവാം ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...