പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത പുരസ്‌കാരമായ ‘ബിന്താങ് റിപ്പബ്ലിക് ഇൻഡൊനീഷ്യ ആദിപൂർണ’ പ്രഖ്യാപിച്ച് ഇൻഡൊനീഷ്യ

For full experience, Download our mobile application:
Get it on Google Play

ജക്കാർത്ത : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത പുരസ്‌കാരം പ്രഖ്യാപിച്ച് ഇൻഡൊനീഷ്യ. വിദേശരാജ്യങ്ങളുടെ ഭരണാധികാരികൾക്കും രാഷ്ട്രത്തലവന്മാർക്കും ഇൻഡൊനീഷ്യ നൽകുന്ന പരമോന്നത പുരസ്‌കാരമായ ‘ബിന്താങ് റിപ്പബ്ലിക് ഇൻഡൊനീഷ്യ ആദിപൂർണ’ (Bintang Republik Indonesia Adipurna – Star of the Republic of Indonesia, First Class) ആണ് മോദിക്ക് നൽകുക.
രാജ്യത്തിന് നൽകിയ അസാധാരണമായ സംഭാവനകളെയും മികച്ച ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങളെയും മുൻനിർത്തിയാണ് വിദേശ ഭരണാധികാരികൾക്ക് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിലും ആഗോളതലത്തിൽ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ നേതൃത്വപരമായ സംഭാവനകളെ മാനിച്ചാണ് ഇൻഡൊനീഷ്യൻ സർക്കാർ ഈ പരമോന്നത ബഹുമതി നൽകി അദ്ദേഹത്തെ ആദരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇൻഡൊനീഷ്യൻ സന്ദർശനവേളയിൽ ജക്കാർത്തയിൽ വെച്ച് നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഈ പ്രഖ്യാപനം നടത്തിയത്. തുടർന്ന് നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു. അമേരിക്ക, റഷ്യ, ഫ്രാൻസ്, ഗ്രീസ്, യുഎഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങി 27രാജ്യങ്ങൾ അവരുടെ പരമോന്നത സിവിലിയൻ ബഹുമതികളും മറ്റ് പ്രമുഖ പുരസ്‌കാരങ്ങളും നൽകി നേരേന്ദ്ര മോദിയെ ആദരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും അവസാനത്തേതാണ് ഇൻഡൊനീഷ്യയുടെ ബഹുമതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...