കോന്നിയിൽ കെ.യു. ജനീഷ് കുമാറിന് ആവേശകരമായ വിജയം

For full experience, Download our mobile application:
Get it on Google Play

കോന്നി : ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച കോന്നി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.യു. ജനീഷ് കുമാറിന് ആവേശകരമായ വിജയം. 1838 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാറിന് 60380 വോട്ടുകളും പ്രധാന എതിരാളികളായ യുഡിഎഫ് സ്ഥാനാര്‍ഥി സതീഷ് കൊച്ചുപറമ്പിൾ 58542 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി ടിപി സുന്ദരേശൻ 15278 വോട്ടുകളും നേടി. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കോന്നി. കോന്നി താലൂക്കിൽ ഉൾപ്പെടുന്ന കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് കലഞ്ഞൂർ എന്നീ പഞ്ചായത്തുകളും അടൂർ താലൂക്കിലെ ഏനാദിമംഗലം, പഞ്ചായത്തുകളും അടങ്ങുന്നതാണ് ഈ നിയമസഭാമണ്ഡലം. 2016ൽ മണ്ഡലത്തിൽ എംഎൽഎയായിരുന്ന അടൂർ പ്രകാശ് ലോക്സഭയിൽ‌ മത്സരിച്ച് വിജയിച്ചതിനു പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ‌ എൽഡിഎഫ് സ്ഥാനാർഥി കെയു ജനീഷ് കുമാർ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

1967 മുതൽ 1996 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ ഇടത് വലത് മുന്നണികൾ മാറി മാറി ഭരണരംഗത്ത് എത്തിയിരുന്ന മണ്ഡലമാണ് കോന്നി. എന്നാൽ അടൂർ പ്രകാശിന്റെ വരവോടെ മണ്ഡലം തുടർച്ചയായി കോൺഗ്രസിനെ പിന്തുണച്ചിരുന്നു. 2019ലെ ഉപ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കെയു ജനീഷ് കുമാർ മണ്ഡലം പിടിച്ചെടുത്തു. 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെയു ജനീഷ് കുമാർ വിജയിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ച ജനീഷ് കുമാർ മണ്ഡലത്തിൽ 8508 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...