എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. മാത്യു സാമിന് ആനിക്കാട് ഉജ്ജ്വല വരവേല്‍പ്പ്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: എല്‍.ഡി.എഫ് ജില്ലാ പഞ്ചായത്ത് ആനിക്കാട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി പ്രൊഫ.മാത്യു സാമിന് ആനിക്കാട്, പുന്നവേലി ഡിവിഷനുകളില്‍ ഉജ്ജ്വല വരവേല്‍പ്പ്. ആനിക്കാട് പുന്നവേലി ഡിവിഷനില്‍ ആണ് പര്യടനം നടത്തിയത്. പര്യടന പരിപാടി രാവിലെ 8.30ന് നെല്ലിമൂട്ടില്‍ സി.ഐ.ടി.യു ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ.കെ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാന്‍ ഇ.കെ അജി അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം ഏഴംകുളം നൗഷാദ്, കണ്‍വീനര്‍ കെ സതീഷ്, അജി കല്ലുപുരയ്ക്കല്‍, വി.എസ് ജിയാഷ്,എന്‍ രാജന്‍, ബാബു പാലയ്ക്കല്‍, അനീഷ് ചുങ്കപ്പാറ,സി.കെ പ്രസന്നകുമാര്‍,രാജന്‍ എന്‍.ഈപ്പന്‍,നജീബ് കൊല്ലംപറമ്പില്‍, എം.പി ബിജു,നീയാജ്ഞനം ബാലചന്ദ്രന്‍,ഇസ്മയില്‍ റാവുത്തര്‍,കെ.ജെ മത്തായി, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി പ്രൊഫ. മാത്യുസാം, ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് പുളിക്കാമലയില്‍ നടന്ന സമാപനം സി.പി.ഐ(എം) മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.

ഇന്ന് രാവിലെ കീഴ് വായ്പ്പൂര് ബ്ലോക്ക് ഡിവിഷനിലെ പൗവ്വത്തില്‍പടി ജംങ്ഷനില്‍ ആരംഭിക്കുന്ന പര്യടനം തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ പ്രൊഫ.ഡോ. ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് കോട്ടാങ്ങല്‍ ബ്ലോക്ക് ഡിവിഷനിലെ കോട്ടാങ്ങല്‍ ജംഗ്ഷനില്‍ നടക്കുന്ന സമാപന യോഗം സി.പി.ഐ(എം) ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...