പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണൻ. എൽഡിഎഫ് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടും. വിദ്യാർഥി സംഘടനാ പ്രവർത്തന കാലം മുതൽ പത്തനംതിട്ടയുമായി ബന്ധം ഉണ്ടെന്നും തനിക്കിത് പുതിയ ജില്ലയല്ലെന്നും പ്രിജി കണ്ണൻ പറഞ്ഞു. അതേസമയം, പ്രിജിയുടെ പേര് സംബന്ധിച്ച് കോൺഗ്രസ് നേതാവ് ശ്രീനദേവി കുഞ്ഞമ്മ ഉന്നയിച്ച ആരോപണം അടിസ്ഥാനമില്ലാത്തതാണ് എന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ വ്യക്തമാക്കി. സ്വന്തം ഭർത്താവിൻ്റെ പേര് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റെന്നും ചിറ്റയം ചോദിച്ചു. പാർട്ടി ഐക്യകണ്ഠേന തീരുമാനിച്ച പേരാണ് പ്രിജിയുടേത്. എല്ലാവരും ഒറ്റക്കെട്ടായി എടുത്തത്. എൽഡിഎഫ് വളരെ നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങി. പേരിനെ സംബന്ധിച്ച് ഒരു വിവാദവും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























