കുന്നത്ത്നാട് സീറ്റ് 30 കോടിക്ക് വിറ്റുവെന്ന് പോസ്റ്ററുകള്‍ , എല്‍ഡിഎഫിൽ കലഹം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലുവ കളമശ്ശേരി കുന്നത്തുനാട്‌ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ ചൊല്ലി എല്‍ഡിഎഫില്‍ പ്രതിഷേധം. കുന്നത്ത്നാട് സീറ്റ് 30 കോടിക്ക് വിറ്റുവെന്ന് കാണിച്ച് പോസ്റ്ററുകള്‍ ഇറങ്ങി. സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ ഇറങ്ങിയത്. പാര്‍ട്ടിയുമായി അടുത്ത് നില്‍ക്കുന്ന ആളുകളെ തഴഞ്ഞ് മറ്റാളുകള്‍ക്ക് സീറ്റ് നല്‍കുന്നുവെന്നതാണ് പ്രധാന ആരോപണം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇത്തരം ആരോപണമുന്നയിച്ചെങ്കിലും പരസ്യമായ പ്രതികരണത്തിന് അവര്‍ തയ്യാറായിട്ടില്ല. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റുവെന്നതാണ് പ്രധാന ആക്ഷേപം. ജില്ലാ കമ്മിറ്റിയോ സംസ്ഥാന സെക്രട്ടറിയേറ്റോ അറിഞ്ഞു കൊണ്ടാണോ ഈ തീരുമാനമെന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്.

കളമശ്ശേരിയിലും ആലുവയിലും ജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പാർട്ടിക്കുണ്ട്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഇവിടെ സജീവമാണ്. അവിടെ ചന്ദ്രൻ പിള്ളയ്ക്ക് പകരം മറ്റൊരാളെ നിര്‍ദേശിക്കണമെന്ന് പറയുന്നു. ആലുവയില്‍ കോണ്‍ഗ്രസ്സുമായി അടുത്തനില്‍ക്കുന്ന ആളിന്റെ ബന്ധുവിന്റെ പേര് കേള്‍ക്കുന്നുവെന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്.
മൂന്ന് മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധവുമുണ്ട്. അതാണ് പോസ്റ്ററുകളിൽ പ്രതിഫലിക്കുന്നതും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...