എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം 10 സീറ്റുകളിലും സിപിഐ-3, കേരള കോണ്‍ഗ്രസ്(ജോസ് കെ മാണി) 2, ജനതാദള്‍(എസ്) 1 എന്നിങ്ങനെ സീറ്റുകളിലും മല്‍സരിക്കും.

മല്ലപ്പള്ളി – ലതാ കുമാരി, അങ്ങാടി – പൊന്നി തോമസ്, ചിറ്റാര്‍ – ലേഖാ സുരേഷ്, മലയാലപ്പുഴ – ജിജോ മോഡി, കുളനട – ആര്‍ അജയകുമാര്‍, പ്രമാടം –  രാജേഷ് ആര്‍ ആക്ലേത്ത്, ഏനാത്ത് – പി ബി ഹര്‍ഷകുമാര്‍, കൊടുമണ്‍ – ബീനാ പ്രഭ, ഇലന്തൂര്‍ – അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കോയിപ്രം –  ജിജി മാത്യു എന്നിവര്‍ സിപിഎം സ്ഥാനാര്‍ഥികളാകും.

ആനിക്കാട് – രാജി പി രാജപ്പന്‍, കോന്നി – കോന്നിയൂര്‍ പി കെ, പള്ളിക്കല്‍ – ശ്രീനാദേവി കുഞ്ഞമ്മ എല്‍ഡിഎഫിനായി സിപിഐ പ്രതിനിധികളായി മല്‍സര രംഗത്തുണ്ടാവും. കേരളാ കോണ്‍ഗ്രസിനായി (ജോസ് കെ മാണി) പുളിക്കീഴ് – ഡാലിയ സുരേഷ്, റാന്നി – ജോര്‍ജ് എബ്രഹാം എന്നിവരും ജനതാദള്‍(എസ്) സ്ഥാനാര്‍ഥിയായി കോഴഞ്ചേരിയില്‍ സാറാ തോമസും മല്‍സരിക്കും. ഇന്ന് എല്ലാവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്‌സ് കണ്ണമലയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത് . ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന സമിതിയംഗം കെ അനന്തഗോപന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രഫ. ടി കെ ജി നായര്‍, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, കേരള കോണ്‍ഗ്രസ്(ജോസ് കെ മാണി) ജില്ലാ പ്രസിഡന്റ് എന്‍ എം രാജു, എംഎല്‍എമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, കെ യു ജനീഷ്‌കുമാര്‍ സംബന്ധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...