ജില്ലയില്‍ ഈ മാസം റേഷന്‍ വിതരണത്തിന് 3225.201 മെട്രിക്ക് ടണ്‍ അരിയും 393.424 മെട്രിക്ക് ടണ്‍ ഗോതമ്പും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2020 നവംബര്‍ മാസം പത്തനംതിട്ട ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്നതിനായി 3225.201 മെട്രിക്ക് ടണ്‍ അരിയും 393.424 മെട്രിക്ക് ടണ്‍ ഗോതമ്പും അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ (പിങ്ക് കാര്‍ഡ്) ഓരോ അംഗത്തിനും കിലോ ഗ്രാമിന് രണ്ടു രൂപാ നിരക്കില്‍ നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പ്/ 8 രൂപ നിരക്കില്‍ ഒരു കിലോ ഗ്രാം ആട്ടയും, എ.എ.വൈ കാര്‍ഡുകള്‍ക്ക്(മഞ്ഞ കാര്‍ഡ്) സൗജന്യ നിരക്കില്‍ കാര്‍ഡ് ഒന്നിന് 30 കിലോഗ്രാം അരിയും അഞ്ചു കിലോഗ്രാം ഗോതമ്പും/നാലുകിലോ ഗ്രാം ഗോതമ്പും, എട്ടു രൂപ നിരക്കില്‍ ഒരുകിലോ ഗ്രാം ആട്ടയും റേഷന്‍ കടകളില്‍ നിന്ന് ഈ മാസം ലഭിക്കും.

മുന്‍ഗണനാ – ഇതര സബ്‌സിഡി പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക്(നീല കാര്‍ഡ്) ഓരോ അംഗത്തിനും നാലു രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം അരിയും 17 രൂപ നിരക്കില്‍ പരമാവധി രണ്ടു കിലോഗ്രാം ആട്ടയും (സ്‌റ്റോക്കിന്റെ ലഭ്യത അനുസരിച്ച്) ലഭിക്കും. മുന്‍ഗണനാ ഇതര – നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (വെള്ള കാര്‍ഡ്) കാര്‍ഡൊന്നിന് 10.90 രൂപാ നിരക്കില്‍ രണ്ടു കിലോഗ്രാം അരിയും 17 രൂപാ നിരക്കില്‍ പരമാവധി രണ്ടു കിലോഗ്രാം ആട്ടയും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡൊന്നിന് അരലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് കാര്‍ഡൊന്നിന് നാലു ലിറ്ററും മണ്ണെണ്ണ, ലിറ്ററിന് 28 രൂപാ നിരക്കില്‍ ലഭിക്കും. എ.എ.വൈ കാര്‍ഡിനു മാത്രം 21 രൂപാ നിരക്കില്‍ ഒരു കിലോ പഞ്ചസാര വിഹിതവുമുണ്ട്.

പരാതികള്‍ 1800 425 1550 എന്ന ടോള്‍ ഫ്രീ നമ്പരിലോ ജില്ലാ സപ്ലൈ ഓഫീസിലെ 0468 2222612 എന്ന നമ്പരിലോ, താലൂക്ക് സപ്ലൈ ഓഫീസുകളിലെ നമ്പരുകളിലോ അറിയിക്കാം. കോഴഞ്ചേരി-0468 2222212, കോന്നി- 0468 2246060, തിരുവല്ല-0469 2701327, അടൂര്‍-0473 4224856, റാന്നി-0473 5227504, മല്ലപ്പള്ളി -0469 2782374. ഇതുകൂടാതെ റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെയും/താലൂക്ക് സപ്ലൈ ഓഫീസറുടെയും സിയുജി മൊബൈല്‍ നമ്പരുകളിലും പരാതി വിളിച്ചറിയിക്കാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു ; അഗ്നിഗോളമായി വിമാനം ; യാത്രക്കാർ...

0
മിസോറി: ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു. റൺവേയ്ക്ക് സമീപം...

എ പത്മകുമാറിന് ഇന്ന് നിർണായക ദിനം ; സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സാധ്യത

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ദാരുണാന്ത്യം

0
കൊച്ചി: പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു....

ബംഗാളിൽ ആൾക്കൂട്ട മർദനം ; മലയാളി യുവാവ് കൊല്ലപ്പെട്ടു

0
ദില്ലി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...