പാചകവാതക പ്രതിസന്ധി ; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിൽ എൽ.ഡി. എഫ് പ്രതിഷേധം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാചകവാതക പ്രതിസന്ധി പരിഹരിക്കാത്ത കേന്ദ്രസർക്കാർ നയത്തിനെതിരെ തൃശ്ശൂരിൽ ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ച് എൽഡിഎഫ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധം സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പെരിങ്ങാവുള്ള ഓഫീസിലേക്കായിരുന്നു പ്രതിഷേധം നടത്തിയത്. പാചകവാതക ക്ഷാമം ഇന്ത്യൻ ഗവൺമെന്റ് ക്ഷണിച്ചുവരുത്തിയതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തൃശ്ശൂർ ജില്ലയിലും നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടിയ അവസ്ഥയിലാണുള്ളത്.

ജില്ലയിൽ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളും പൂട്ടി. എം.എൽ.എ പി ബാലചന്ദ്രൻ, തൃശ്ശൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. പശ്ചിമേഷ്യയിൽ യുദ്ധം നടക്കുന്നതിനാൽ സാഹചര്യം നിലനിൽക്കുന്നതിനാൽ ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഇന്ത്യയിൽ പാചക വാതക ക്ഷാമം ദിവസംതോറും രൂക്ഷമാകുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...