തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ എല്‍ഡിഎഫ് മുന്നില്‍. 4 കോര്‍പറേഷനുകളിലും 38 മുന്‍സിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 104 ബ്ലോക് പഞ്ചായത്തുകളിലും 476 ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നിലാണ്.
2 കോര്‍പ്പറേഷനുകളിലും 39 മുന്‍സിപാലിറ്റികളിലും 4 ജില്ലാ പഞ്ചായത്തിലും 47 ബ്ലോക് പഞ്ചായത്തിലും 377 ഗ്രാമപഞ്ചായത്തിലും യുഡിഎഫ് മുന്നിലാണ്.
എന്‍ഡിഎ 24 പഞ്ചായത്തിലും 1 ബ്ലോക്കിലും 2 മുന്‍സിപാലിറ്റിയിലും മുന്നിലാണ്.
*കൂത്താട്ടുകുളം നഗരസഭ എല്‍ഡിഎഫിന് ആകെ 25 സീറ്റില്‍ എല്‍ഡിഎഫ് 13, യുഡിഎഫ് 11, സ്വതന്ത്രന്‍ 1
*പാലാ കോര്‍പ്പറേഷനില്‍ ഫലം വന്ന 7 വാര്‍ഡിലും എല്‍ഡിഎഫ് ജയിച്ചു
* തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി നോതാവ് ബി ഗോപാലകൃഷ്ണന്‍ തോറ്റു
* കോഴിക്കോടും കൊച്ചിയിലും യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി തോറ്റു. കോഴിക്കോട് ഡോ. അജിതയും കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാലുമാണ് തോറ്റത്.
* ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി LDF ഭരണം ഉറപ്പിച്ചു
*പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു
* ആലപ്പുഴ ജില്ലാപഞ്ചായത്തില്‍ എല്‍ഡിഎഫ്: 14, യുഡിഎഫ്: 4, എന്‍ഡിഎ : 1
*ഒഞ്ചിയം പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളില്‍ സി പി ഐ എം ജയം രണ്ട്, മൂന്ന് വാര്‍ഡുകള്‍ ആര്‍എംപിയില്‍ നിന്ന് തിരിച്ചു പിടിച്ചു
* ചങ്ങനാശ്ശേരിയില്‍ എല്‍ഡിഎഫ് മുന്നിലാണ്.
*ചാവക്കാട് നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി
* ആലപ്പുഴ നഗരസഭയില്‍ 13 ഇടത്തും എല്‍ഡിഎഫ് മുന്നില്‍. യുഡിഎഫിന് ഒരു സീറ്റിലും ലീഡ് ഇല്ല
* കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നിലാണ്.
* പത്തനംതിട്ട നഗരസഭ 1, 2, 3, വാര്‍ഡുകള്‍ എല്‍ ഡി എഫ് വിജയിച്ചു
* വയനാട് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നില്‍
* ഫറോക്ക് നഗരസഭയില്‍ 2, 3 , 4, 5 ഡിവിഷനുകളില്‍ എല്‍ഡിഎഫിന് ജയം .
*ചോറോട് പഞ്ചായത്തില്‍ നാലു വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയം
*കൂത്താട്ടുകുളം നഗരസഭ എല്‍ഡിഎഫ് 7സീറ്റിലും യുഡിഎഫ് 9സീറ്റിലും വിജയിച്ചു.9സീറ്റില്‍ ഫലം അറിയാനുണ്ട്
*കായംകുളത്ത് എല്‍ഡിഎഫിന് ജയം. കായംകുളം നഗരസഭ വാര്‍ഡ് 24 ല്‍ വ്യാപാരി നേതാവ് നുജുമുദീന്‍ ആലുംമൂട്ടില്‍ തോറ്റു. എല്‍ഡിഎഫ് സ്വതന്ത്ര ഷാമില അനിമോന്‍ വിജയിച്ചു
*താനൂര്‍ നഗരസഭയില്‍ 21-ാം ഡിവിഷനില്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിലെ ഇ കുമാരിയാണ് ജയിച്ചത്
*തിരുവള്ളൂര്‍ പഞ്ചായത്തില്‍ യു ഡി എഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് തോല്‍വി. എല്‍ഡിഎഫിലെ ഹംസ വിജയിച്ചു