തൃക്കാക്കര തിരിച്ചുപിടിക്കാൻ അരുണ്‍കുമാർ ; ചാനല്‍ചര്‍ച്ചകളിലെ സി.പി.എമ്മിന്റെ യുവമുഖം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര തിരിച്ചുപിടിക്കാൻ അഡ്വ.കെ.എസ് അരുണ്‍കുമാറിനെ കളത്തിലിറക്കാൻ എല്‍.ഡി.എഫ്. ചാനല്‍ചര്‍ച്ചകളിലെ സി.പി.എമ്മിന്റെ യുവമുഖമാണ് അഭിഭാഷകന്‍ കൂടിയായ അരുണ്‍കുമാര്‍. സി.പി.എമ്മിന്റെ എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ അരുണ്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി ഉപാധ്യക്ഷനും സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമാണ്.

ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുണ്‍കുമാറിന്റെ കന്നിയങ്കമാണിത്. തൃക്കാക്കര തിരിച്ചുപിടിക്കുക എന്ന വലിയ ദൗത്യമാണ് പാര്‍ട്ടി അരുണ്‍കുമാറിനെ ഏല്‍പിച്ചിരിക്കുന്നത്‌. കോണ്‍ഗ്രസിന്റെ ഉമാ തോമസാണ് അരുണ്‍കുമാറിന്റെ പ്രധാന എതിരാളി. ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എം.എല്‍.എ ആയിരുന്ന പി.ടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. മേയ് 31-നാണ് പോളിങ്. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...