ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫിന്റെ കൈകള്‍ ശുദ്ധം ; പിണറായി വിജയന്‍ പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ എല്‍.ഡി.എഫിന്റെ കൈകള്‍ ശുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥ പത്തനംതിട്ടയില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോറ്റിയെ കയറ്റിയ വിഷയത്തില്‍ എല്‍.ഡി.എഫിന് ബന്ധമില്ല. പോറ്റി എന്ന് പറയേണ്ട താമസം, ഏറ്റെടുക്കുവാന്‍ കോണ്‍ഗ്രസും ബി.ജെ.പി യും രംഗത്ത് വന്നു. പോറ്റിയും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ രാഷ്ട്രീയ അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നുണ്ട്. പ്രതികളെ കയ്യോടെ പിടികൂടുവാനും കേരള പോലീസിന് കഴിഞ്ഞിട്ടുണ്ട്.

മോഷണം നടത്തി രാജ്യം വിട്ടുപോയവരെ അവിടെ പോയി കണ്ടുപിടിച്ചവരാണ് കേരള പോലീസ്. തെറ്റ് ചെയ്തവര്‍ക്ക് ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. ശബരിമല സ്വര്‍ണ്ണകൊള്ള കേസ് അന്വേഷണം ശരിയായ ദിശയില്‍ തന്നെ ആണെന്ന് ഹൈക്കോടതിവരെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ വായടപ്പിക്കുന്ന രീതിയില്‍ ആയിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ട ആളും വാങ്ങിയ ആളും ഉള്‍പ്പെടെ സോണിയ ഗാന്ധിയെ പോയി കണ്ടത് നമ്മള്‍ കണ്ടു.

പോറ്റിയും കോണ്ഗ്രസും തമ്മില്‍ എന്താണ് ബന്ധം. നാം ഒരു നവ കേരളത്തിനായാണ് ശ്രമിക്കുന്നത്. നമ്മുടെ നാടിന്റെ ജീവിത നിലവാരം ഉയരണം. ഈ കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഒപ്പം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഥാ ക്യാപ്റ്റന്‍ ജോസ് കെ മാണി, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പി.പി സുനീര്‍ എം.പി., കെ.കെ ശൈലജ, സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സി.പി.ഐ സംസ്ഥാന കൌണ്‍സില്‍ അംഗം പി.ആര്‍ ഗോപിനാഥന്‍, ജില്ല എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി, ഓമല്ലൂര്‍ ശങ്കരന്‍ തുടങ്ങി നിരവധി നേതാക്കള്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍

0
ദുബൈ: യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍....

ഡൽഹിയിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു മരണം ; രക്ഷപ്പെടുത്തിയ ആറ്...

0
ന്യൂഡൽഹി: സത്യനികേതനിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ...

ഡൽഹി കോച്ചിംഗ് സെന്ററിലെ അപകടം : വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്...

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ്...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...