നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്‍റെ മേഖലാ ജാഥകൾ പര്യടനം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്‍റെ മേഖലാ ജാഥകൾ പര്യടനം തുടരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കോഴിക്കോട് ജില്ലയിലാണ് നിലവില്‍. ഇന്ന് കൊയിലാണ്ടിയിൽ നിന്ന് ആരംഭിക്കുന്ന ജാഥക്ക് എലത്തൂർ, കുന്ദമംഗലം മണ്ഡലങ്ങളിൽ സ്വീകരണം നൽകും. വൈകീട്ട് കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണത്തോടെ ഇന്നത്തെ പര്യടനം സമാപിക്കും. ജോസ് കെ.മാണി നയിക്കുന്ന മധ്യമേഖലാ ജാഥ കോട്ടയം ജില്ലയിലെ പുതുപ്പള്ളി, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലൂടെ കടന്നുപോകും.

വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖരും ജാഥ അംഗങ്ങളും തമ്മിലുള്ള മുഖാമുഖം പരിപാടി നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് തെക്കൻ മേഖലാ ജാഥ ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുകയാണ്. രാവിലെ ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് പര്യടനം തുടങ്ങുന്ന ജാഥ കായംകുളം, മാവേലിക്കര മണ്ഡലങ്ങളിലൂടെ കടന്ന് വൈകിട്ട് ചെങ്ങന്നൂരിൽ സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...

പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക – ഇറാൻ സംഘർഷം

0
ടെഹ്റാൻ: ആകാശയുദ്ധത്തിൽ നിന്നും പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക -...

യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍

0
ദുബൈ: യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍....