തകർച്ചകളിൽ തളരാത്ത പോരാളി ആയിരുന്നു കെ കരുണാകരൻ – ഒഐസിസി

For full experience, Download our mobile application:
Get it on Google Play

മനാമ : കേരള രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് അപചയം ഉണ്ടായ കാലത്ത് ഫീനിക്സ് പക്ഷിയെ പോലെ ഉണർന്ന് എഴുന്നേൽക്കാനും തിരികെ അധികാരത്തിൽ വരുവാനും ലീഡർ കെ കരുണാകരൻ നേതൃത്വം നൽകിയ കാലഘട്ടത്തിൽ സാധിച്ചത് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന ആഴത്തിൽ ഉള്ള ബന്ധം മൂലം ആയിരുന്നു എന്ന് ഒഐസിസിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകരന്റെ പതിമൂന്നാം ചരമദിനത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.

കേരളത്തിൽ ഇന്ന് കാണുന്ന വികസന പ്രവർത്തങ്ങൾക്ക് അടിത്തറ പാകിയ നേതാവ് ആയിരുന്നു അദ്ദേഹം. പ്രവർത്തകരെ മനസ്സിലാക്കുവാനും കഴിവുള്ള ആളുകളെ നേതൃത്വ നിരയിലേക്ക് കൊണ്ട് വരുവാനും അദ്ദേഹത്തിൽ കാലഘട്ടത്തിൽ സാധിച്ചിട്ടുണ്ട് എന്നും നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ്‌ രവി കണ്ണൂർ, സെക്രട്ടറി ജവാദ് വക്കം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ ജെയിംസ് കുര്യൻ, പി കെ പ്രദീപ്‌, അഡ്വ. ഷാജി സാമൂവൽ, ജേക്കബ് തേക്ക്തോട്, അലക്സ്‌ മഠത്തിൽ, സൽമാനുൽ ഫാരിസ്, ബൈജു ചെന്നിത്തല, രവി പേരാമ്പ്ര, കുഞ്ഞുമുഹമ്മദ്, ഷീജ നടരാജൻ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബി.എം ആന്റ് ബി.സി നിലവാരത്തിൽ റോഡിൽ നിറയെ കുഴികൾ : മന്ദമരുതി – അത്തിക്കയം...

0
​അത്തിക്കയം : ബി.എം ആന്റ് ബി.സി നിലവാരത്തിൽ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്ന മന്ദമരുതി...

കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു നല്‍കിയതിനെ ചോദ്യം ചെയ്ത വീട്ടമ്മയോട് “എന്നാൽ...

0
തൃശ്ശൂര്‍ : കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വില്പന നടത്തിയെന്നാരോപിച്ച്...

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....