മലപ്പുറം : താനൂരിലും ലീഡിന് ബൂത്ത് കമ്മിറ്റിക്ക് ഓഫറുമായി ലീഗ് നേതാവ്. താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ നവാസിന് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്ത് കമ്മറ്റിക്ക് 25000 രൂപയാണ് മുസ്ലിംലീഗ് നേതാവ് കെ എൻ മുത്തുക്കോയ തങ്ങള്‍ വാഗ്ദാനം ചെയ്തത്. ലീഡ് നേടികൊടുക്കുന്നതിൽ രണ്ടാം സ്ഥാനം നേടുന്ന ബൂത്ത് കമ്മിറ്റിക്ക് 15,000 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 10,000 രൂപയുമാണ് വാഗ്ദാനം. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് തുക നൽകുകയെന്നും കെഎൻ മുത്തുക്കോയ തങ്ങൾ പറഞ്ഞു. പ്രവർത്തകർക്ക് പ്രോത്സാഹനം എന്ന രീതിയിലാണ് പ്രഖ്യാപനമെന്നും സംഘടനയ്ക്കകത്ത് സംസാരിച്ച കാര്യമാണെന്നും കെഎൻ മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വാഗ്ദാനം വോട്ടർമാർക്ക് അല്ലെന്നും ബൂത്ത് കമ്മിറ്റിക്ക് ആണെന്നും പൊതുവേദിയിൽ നടത്തിയ പ്രഖ്യാപനവും അല്ലെന്നും കെഎൻ മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പ്രഖ്യാപനത്തിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതുന്നില്ലെന്നും കെഎൻ മുത്തുക്കോയ തങ്ങൾ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























