സോഷ്യൽ മീഡിയയിൽ വൈറലാകാൻ ജീവൻ പണയം വെച്ചുള്ള സാഹസം; ഡാമിലേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഝാൻസി: ഉത്തർ പ്രദേശിൽ റീൽ ചിത്രീകരിക്കാൻ വേണ്ടി ഡാമിലേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. 38കാരനായ പുഷ്പേന്ദ്രയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ ഇരുകാലുകളും ഒടിഞ്ഞു. ഡാമിൽ വെള്ളമുണ്ടെന്ന് തെറ്റിദ്ധരിച്ചു ചാടിയതാണ് യുവാവിന് വിനയായത്. വെള്ളം കുറവുള്ള ഭാഗത്തേക്ക് ചാടിയ യുവാവ് പാറയിലേക്ക് പതിച്ചതാണ് പരിക്കിന് കാരണമായത്. ഝാൻസിയിലെ പഹുജ് ഡാമിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച ആണ് പുഷ്പേന്ദ്രയും സുഹൃത്തുക്കളും സോഷ്യൽ മീഡിയയിലേക്ക് റീൽ ചിത്രീകരിക്കാനായി ഡാമിൽ എത്തിയത്. സാഹസിക റീൽ ചിത്രീകരിക്കാനായി, യുവാവ് ഡാമിൻ്റെ വ്യൂ പോയിന്റിലുള്ള ഇരുമ്പ് കമ്പിയിൽ കയറുകയും 30 അടി ഉയരത്തിൽനിന്ന് വെള്ളത്തിലേക്ക് ചാടുകയുമായിരുന്നു.

വെള്ളം കുറവുള്ള ഭാഗത്തെ പാറയിലേക്ക് ഇടിച്ചുവീണതോടെ യുവാവിൻ്റെ ഇരുകാലുകൾക്കും പരിക്കേറ്റു. പരിക്കിനെ തുടർന്ന് യുവാവിന് കരയിലേക്ക് കയറാനായില്ല. വെള്ളത്തിൽ മുങ്ങുന്ന സാഹചര്യമുണ്ടായതോടെ യുവാവ് കൈകൾ ഉപയോഗിച്ച് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ശ്രമം നടത്തി. സംഭവം കണ്ട് പന്തികേട് മനസ്സിലാക്കിയ ഒപ്പമുണ്ടായിരുന്നവർ യുവാവിനെ ഉടൻതന്നെ കരയ്ക്ക് കയറ്റി. ഉടൻതന്നെ പൊലീസും സംഭവസ്ഥലത്തേക്ക് എത്തി. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശോധന നടത്തിയപ്പോഴാണ് യുവാവിൻ്റെ ഇരുകാലുകൾക്കും പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. യുവാവിൻ്റെ ഒരു കാലിൽ ശസ്ത്രക്രിയ നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...