ഇടത് സർക്കാർ ജീവനക്കാരെ വഞ്ചിച്ചു : സിബി മുഹമ്മദ്

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട: കേരളത്തിൽ തുടർ ഭരണം ലഭിച്ച ഇടതു സർക്കാർ കഴിഞ്ഞ 10 വർഷവും ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് യു.റ്റി. ഇ.എഫ് സംസ്ഥാന ജനറൽ കൺവീനറും എസ് ഇ യു സംസ്ഥാന പ്രസിഡന്റ്‌മായ സിബി മുഹമ്മദ്‌ പറഞ്ഞു. യു.റ്റി. ഇ.എഫ് പത്തനംതിട്ട ജില്ല കൺവൻഷൻ പത്തനംതിട്ടയിൽ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ വേഗത്തിലാക്കുക, പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, മെഡിസെപ് കൊള്ള അവസാനിപ്പിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, ഹൗസ് ബിൽഡിംഗ് അഡ്വാൻസ് പുനഃസ്ഥാപിക്കുക തുടങ്ങിയ ജീവനക്കാർ വര്ഷങ്ങളായി ഉന്നയിക്കുന്ന വിഷയങ്ങളിൽ കൊടുംവഞ്ചനയാണ് ജീവനക്കാരോട് സർക്കാർ കാണിച്ചത്. അഷ്വേർഡ് പെൻഷൻ ബഡ്ജറ്റിൽ പ്രഖ്യാപിക്കുകയും എന്നാൽ അത് സംബന്ധിച്ച് വിശദമായ ഉത്തരവുകൾ സർക്കാർ ഇറക്കാതിരിക്കുകയും ചെയ്തു.
ക്ഷാമബത്ത കുടിശ്ശിക 8 തവണയായി നൽകുമെന്ന് വാഗ്ദാനം നൽകുകയും എന്നാൽ അത് സംബന്ധിച്ച് കൃത്യമായ ഉത്തരവുകൾ ഇറക്കുന്നതിൽ നിന്നും സർക്കാർ ബോധപൂർവം പിന്മാറുകയും ചെയ്തതിലൂടെ ജീവനക്കാരോടുള്ള സർക്കാർ നിലപാട് എന്തെന്ന് വ്യക്തമാക്കപ്പെട്ടു. ജീവനക്കാർക്ക് വാഗ്ദാനങ്ങൾ മാത്രം നൽകുന്ന ഒരു സർക്കാരായി ഇടത് സർക്കാർ മാറിയെന്നും ശമ്പള പരിഷ്കരണം നൽകാതെ അധികാരമൊഴിയുന്ന കേരളത്തിലെ ആദ്യസർക്കാർ കൂടിയാണ് ഇടതുസർക്കാർ എന്നും അദ്ദേഹം പറഞ്ഞു. യൂ റ്റി ഇ ഇഫ് ജില്ലാ ചെയർമാൻ പി.എസ് വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ കൺവീനർ ഹാഷിം ഏ ആർ സ്വാഗതം ആശംസിച്ചു. ഭാരവാഹികളായ എസ്.പ്രേം, എസ് ഷമീം, ഷിബു മണ്ണടി, ബിജു സാമുവേൽ, അജി എ.എം, ജയകുമാർ, രാജേഷ് ആർ, ഫിലിപ്പ് ജോർജ്, വി ജി കിഷോർ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....