രാഹുൽ ഗാന്ധി തിങ്കളാഴ്ച 12 മണിക്ക് അടൂരിൽ – റോഡ്‌ മാര്‍ഗ്ഗം ഉച്ചക്ക് ഒരു മണിക്ക് പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തിങ്കളാഴ്ച രാവിലെ പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്നും തുടക്കമാകും. ഹെലികോപ്റ്റർ മാർഗ്ഗം അടൂരിലെത്തുന്ന രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12.15ന് അടൂർ കെഎസ്ആർടിസി കോർണറിൽ അടൂർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാറിന്റെ പ്രചരണാർഥം സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുമെന്ന് പത്തനംതിട്ട എംപി ആന്റോ ആന്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടൂരിലെ സമ്മേളനത്തിനുശേഷം റോഡുമാർഗ്ഗം പത്തനംതിട്ടയിലെത്തുന്ന രാഹുൽ ഗാന്ധി, ഉച്ചക്ക് ഒരു മണിക്ക് പത്തനംതിട്ട പഴയ ബസ്റ്റാന്റിൽ സംഘടിപ്പിക്കുന്ന പൊതു യോഗത്തിൽ സംസാരിക്കും. ആറന്മുള, റാന്നി, കോന്നി, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചരണാർഥമാണ് രാഹുൽ പത്തനംതിട്ടയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നത്. തുടർന്ന് പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്നും കോട്ടയത്തെത്തി യുഡിഎഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം പുതുപ്പള്ളി, ഏറ്റുമാനൂർ എന്നിവിടങ്ങളിലേക്ക് പോകും.

പത്തനംതിട്ടയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പര്യടനം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്നും ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. വരുന്ന ദിവസങ്ങളിൽ പ്രിയങ്കാഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വിവിധ മണ്ഡലങ്ങളിൽ പര്യടനത്തിനെത്തുമെന്നും എംപി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എഐസിസി സെക്രട്ടറിമാരായ രുദ്രരാജു, സരിത, കെപിസിസി ജനറൽ സെക്രട്ടറി പി മോഹൻ രാജ്, ഡിസിസി വൈസ് പ്രസിഡന്റുമാരായ അഡ്വ. എ സുരേഷ് കുമാർ, അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്, അഡ്വ.അനിൽ തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ എന്നിവരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ടോക്സിക്’ പ്രൊമോഷനിടെ സൗണ്ട് സിസ്റ്റവും ഫ്ലഡ്ലൈറ്റും തകർന്നുവീണ് അപകടം ; രണ്ടുപേർക്ക് പരിക്ക്

0
ഹൈദരാബാദ് : യഷ് മുഖ്യവേഷത്തിൽ എത്തുന്ന 'ടോക്സിക്' സിനിമയുടെ പ്രീ-റിലീസ് ചടങ്ങിനിടെ...

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...