കൊച്ചിയിലെ ആഢംബര ഹോട്ടലിലെ ലഹരിവേട്ട ; കസ്റ്റംസും അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ ആഢംബര ഹോട്ടലില്‍ ഉന്നതർ ഉൾപ്പെട്ട ലഹരി പാർട്ടിയിൽ ഹൈബ്രിഡ് കഞ്ചാവും കൊക്കൈയ്നും മെത്താഫിറ്റമിനും എത്തിയത് വിദേശത്ത് നിന്ന്. പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങി. പിടിയിലായ ഷോൺ കഴിഞ്ഞ വർഷം കസ്റ്റംസിന്‍റെ കയ്യിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വ്യക്തിയാണെന്നും വിവരം. ഷോണിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച കൊച്ചിയിൽ നടന്ന ക്രൂയിസ് പാർട്ടിയിലും ലഹരി ഒഴുക്കിയെന്നാണ് സംശയം. ഡോക്ടറും അഭിഭാഷകനും ഇവന്‍റ് മാനേജ്മെന്‍റ ഉടമയുമടക്കം 8 പേരാണ് ഇന്നലെ മയക്കുമരുന്നുമായി പോലീസിന്‍റെ പിടിയിലായത്.

ലഹരി പാർട്ടി സംഘടിപ്പിക്കുന്നതും ലഹരി വിദേശത്ത് നിന്നെത്തിക്കുന്നതും ഷാജി ഫെർണാണ്ടോ എന്ന ഷോൺ ആണെന്നാണ് പോലീസിന്‍റെ കണ്ടെത്തില്‍. ഇന്ത്യയിൽ ലഭ്യമല്ലാത്ത മെത്താഫിറ്റമിൻ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ എത്തിച്ചത് തായ്ലൻഡ് പോലെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ്. പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുഖ്യ ആസൂത്രകൻ ഷോൺ കഴിഞ്ഞ വർഷം കസ്റ്റംസിന്റെ കൈയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട വ്യക്തിയാണെന്നും വിവരമുണ്ട്. കഴിഞ്ഞ വർഷം ഇയാൾ നെഫർറ്റിറ്റി ക്രൂയിസിൽ ലഹരി പാർട്ടി നടത്തിയിരുന്നു. വിവരമറിഞ്ഞ് കസ്റ്റംസ് എത്തിയപ്പോഴേയ്ക്കും രക്ഷപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം. ഇടതുവിരുദ്ധ സർക്കുലറുകൾ ഇറക്കുന്ന...

ചോദ്യപേപ്പർ ചോർച്ച : പുരുഷന്മാരേക്കാൾ കൂടുതൽ ബുദ്ധിമുട്ടുന്നത് സ്ത്രീകൾ ; രാഹുൽഗാന്ധിയോട് ഉദ്യോഗാർഥി

0
പുണെ : മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എം.പി.എസ്.സി) പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന...

വിലകൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

0
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള...

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...