കാലുവേദനയും ചില സന്ദർഭങ്ങളിൽ ഹൃദയം അപകടത്തിലാണെന്ന സൂചനയാകാം നൽകുന്നത്

For full experience, Download our mobile application:
Get it on Google Play

നെഞ്ചുവേദന വന്നാല്‍ അതിനെ ഗൗരവമായി എടുക്കുകയും ആശുപത്രിയിലെത്തി പരിശോധന നടത്തുകയും ചെയ്യുന്നവരാണ് നമ്മളില്‍ മിക്കവരും. ഹൃദയത്തെ അപകടപ്പെടുത്താന്‍ പാകത്തിലുള്ള ഏതെങ്കിലും അസുഖത്തിന്റെ  ഭാഗമായാണോ നെഞ്ചുവേദന അനുഭവപ്പെടുന്നത് എന്നതായിരിക്കും അധികപേരുടെയും ആശങ്ക.

അതല്ലെങ്കില്‍ ഹൃദയാഘാതം  തന്നെയോ എന്ന് എളുപ്പത്തില്‍ സംശയം വരികയും ചെയ്യാം. എന്നാല്‍ നെഞ്ചുവേദന പോലെയല്ല കാലുവേദനയെ നമ്മള്‍ കൈകാര്യം ചെയ്യുന്നത്. അതിനെ നിത്യജീവിതത്തിലെ എന്തെങ്കിലും ലഘുവായ പ്രശ്‌നവുമായി ബന്ധപ്പെടുത്തിയാണ് മിക്കവരും ആലോചിക്കാറ്.

പക്ഷേ  കാലുവേദനയും ഹൃദയം പ്രശ്‌നത്തിലാണെന്ന് സൂചിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാ കാമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. രക്തത്തില്‍ കൊളസ്‌ട്രോള്‍ അധികരിക്കുന്ന അവസ്ഥയില്‍ ധമനികള്‍ രക്തം കട്ട പിടിക്കുന്ന സാഹചര്യമുണ്ടാകാം. മിക്കവാറും ഇത് ഹൃദയത്തെ ചുറ്റിപ്പറ്റി തന്നെയാണ് സംഭവിക്കുക.

എന്നാല്‍ ചില കേസുകളില്‍ ഇത് കാലുകളിലെ ധമനികളിലും സംഭവിക്കും. അങ്ങനെ വരുമ്പോള്‍ കാലുവേദന അനുഭവപ്പെടാം.കാലിലെ ധമനികളില്‍ ഇത്തരത്തില്‍ രക്തം കട്ട പിടിക്കുന്നുവെങ്കില്‍ അത് വൈകാതെ ഹൃദയത്തെയും കടന്നുപിടിക്കാം. എന്നാല്‍ ഈ സാധ്യതയെക്കുറിച്ച് ചിന്തിക്കാന്‍ അധിക പേര്‍ക്കും കഴിയാറില്ല. അതായത് ഹൃദയം അപകടത്തിലായേക്കാമെന്ന സൂചനയാണ് ഈ കാലുവേദന നല്‍കുന്നത്.

രക്തത്തില്‍ കൊളസ്‌ട്രോള്‍ അമിത മാകുമ്പോള്‍ ധമനികളില്‍ അത് അടിഞ്ഞുകൂടുകയും രക്തം കട്ട പിടിക്കുകയും ചെയ്യാം. ഇത് ശരീരത്തില്‍ എവിടെയും നടക്കാം. കാലുകളിലാകുമ്പോള്‍ ഇത് പെരിഫറല്‍ ആര്‍ട്ടറി ഡിസോര്‍ഡര്‍ ആയി മാറുന്നു. അസഹനീയമായ കാലുവേദനയാണ് ഇതിന്റെ ലക്ഷണം. പിഡി ഹിന്ദുജ ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള ഡോക്ടര്‍ രാജേഷ് ജരിയ പറയുന്നു.

അതേസമയം ഇന്ത്യയില്‍ കൊളസ്‌ട്രോള്‍ അധികരിക്കുന്ന കേസുകളില്‍ ഭൂരിഭാഗവും നേരിട്ട് ഹൃദയത്തെ തന്നെ ബാധിച്ച രീതിയിലാണ് ചികിത്സ തേടാറെന്നും കാലിലെ ധമനികളില്‍ രക്തം കട്ട പിടിക്കുന്ന സാഹചര്യം കുറവായിട്ടാണ് കാണപ്പെടുന്നതെന്നും ഗുരുഗ്രാമിലെ ആര്‍ട്ടെമിസ് ആശുപത്രിയിലെ എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ. ധീരജ് കപൂര്‍ പറയുന്നു.

എങ്കിലും ഇക്കാര്യം അറിഞ്ഞിരിക്കേണ്ടത് കൊളസ്‌ട്രോളുള്ളവരെ സംബന്ധിച്ച് നിര്‍ബന്ധമാണെന്നും ഡോക്ടര്‍ പറയുന്നു. ഏത് സാഹചര്യത്തിലായാലും അസഹനീയമായ കാലുവേദന അനുഭവപ്പെടുന്നുവെങ്കില്‍ അത് പരിശോധിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. പിന്നീട് വന്നേക്കാവുന്ന സങ്കീര്‍ണതകളെ ലഘൂകരിക്കാന്‍ മുന്‍കൂട്ടിയുള്ള ഈ നീക്കം സഹായകമാകുമെന്നും ഇവര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...