മരണകാരണം മുറിവുകള്‍ ആങ്ങമൂഴിയില്‍ പിടികൂടിയ പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി ; ജഡം സംസ്‌ക്കരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കയ്യിലും കരളിലും മുറിവ്, വയറ്റില്‍ തുണി മരണകാരണം മുറിവുകള്‍. ആങ്ങമൂഴിയില്‍ പിടികൂടിയ പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി ജഡം സംസ്‌ക്കരിച്ചു. ആങ്ങമൂഴിയില്‍ ജനവാസ മേഖലയില്‍ നിന്ന് കണ്ടെത്തിയ പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. രണ്ട് ദിവസം മുന്‍പ് പിടികൂടിയ പുലി ഇന്നലെ ചത്തിരുന്നു. കോന്നി റേഞ്ച് ഓഫിസില്‍ വെറ്ററിനറി സര്‍ജന്‍മാരുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇതിന് ശേഷം ജഡം ദേശീയ കടുവ സംരക്ഷണ സമിതി പ്രോട്ടോക്കോള്‍ പ്രകാരം ദഹിപ്പിച്ചു. മുള്ളന്‍പന്നിയുടെ മുള്ളുകളേറ്റുണ്ടായ ഗുരുതര മുറിവാണ് മരണകാരണം.കുറച്ച്‌ ദിവസങ്ങളായി പുലി ഭക്ഷണം കഴിക്കാത്ത അവസ്ഥയിലായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.

വയറ്റില്‍ നിന്ന് തുണിയും കണ്ടെത്തിയിരുന്നു. ആങ്ങമൂഴി മുരിക്കിനിയില്‍ സുരേഷിന്റെ വീട്ടിലെ ആട്ടിന്‍കൂട്ടില്‍ കയറിയ പുലിയെ ബുധനാഴ്ച രാവിലെയാണ് വനംവകുപ്പ് പിടികൂടിയത്. തൊഴുത്തില്‍ പുലി കുടുങ്ങി കിടക്കുകയായിരുന്നു. പരിക്കേറ്റ് അവശ നിലയിലായതിനാല്‍ പുലി ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചിരുന്നില്ല. പുലിയുടെ വലതു കയ്യിലും കരളിലും മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ തറച്ച്‌ ആഴത്തില്‍ പരുക്കേറ്റതായി കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയ്‌ക്ക് ശേഷം പുലിയെ വനപാലകരുടെ നിരീക്ഷണത്തിലാക്കിയിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം കാട്ടില്‍ തുറന്ന് വിടാനായിരുന്നു തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...