എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ ജേക്കബ് മേൽപ്പാലത്തിന്റെ ഭിത്തിയിൽ വിള്ളൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ എഎൽ ജേക്കബ് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് ഭിത്തിയിൽ വിള്ളൽ. മെട്രോ നിർമാണത്തിന് മുന്നോടിയായി ഡിഎംആർസി നിർമിച്ചതാണ് പാലം. പരിശോധിച്ച ശേഷം അറ്റകുറ്റപ്പണി നടത്തുമെന്ന് നഗരസഭ അറിയിച്ചു. മെട്രോ നിർമാണത്തിന് മുമ്പെ കൊച്ചി നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഡിഎംആർസി നിർമിച്ച പാലങ്ങളിൽ ഒന്നാണ് എഎൽ ജേക്കബ് പാലം. 38 കോടി രൂപ മുടക്കി പണി പൂർത്തിയാക്കി 2013 ൽ പാലം ജനങ്ങൾക്ക് തുറന്നുകൊടുത്തു. കെഎസ്ആർടിസി ബസ്സുകൾ അടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ആ പ്രധാന പാലത്തിലാണിപ്പോൾ വിള്ളൽ വീണിരിക്കുന്നത്.

നിർമാണത്തിൽ പങ്കില്ലെങ്കിലും രണ്ട് നഗരസഭ റോഡുകളെ ബന്ധിപ്പിക്കുന്ന പാലമെന്ന നിലയ്ക്ക് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തവും നഗരസഭയ്ക്കാണ്. എന്നാൽ അത് ചെയ്യാൻ കഴിയുന്ന സാങ്കേതിക വിദഗ്ധരോ സംവിധാനങ്ങളോ ഇല്ലെന്നതാണ് നഗരസഭയ്ക്ക് വെല്ലുവിളി. നിർമാണ കരാറിൽ അറ്റകുറ്റപ്പണിയുടെ കാര്യം ചേർത്തിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും മേയർ പറഞ്ഞു. ഒരു ഭാഗത്തെ അടിത്തറ താഴ്ന്നതാണ് വിള്ളലിന് കാരണമെന്നാണ് വിലയിരുത്തൽ. തുടർച്ചയായി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന് ചെറിയ ബലക്ഷയമുണ്ടാകുന്നത് പോലും വലിയ അപകടമുണ്ടാക്കാം. അതുകൊണ്ടുതന്നെ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...