കല്ലടിക്കോട് പുലിക്കുട്ടി ചത്തത് ഭക്ഷണം ലഭിക്കാതെയെന്ന് വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കല്ലടിക്കോട് പുലിക്കുട്ടി ചത്തത് ഭക്ഷണം ലഭിക്കാതെയെന്ന് വനം വകുപ്പ്. പുലിക്കുട്ടിയുടെ ശരീരത്തില്‍ മറ്റു മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം കത്തേത്തറയില്‍ ഇറങ്ങിയ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെയാണ് കല്ലടിക്കോട് പറക്കലടിയില്‍ പുലിക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ചത്ത പുലിയെ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയതിന് ശേഷമാണ് വയറ്റില്‍ ഭക്ഷണത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലായെന്ന് വ്യക്തമായത്. ശരീരത്തില്‍ കാര്യമായ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ഭക്ഷണം ലഭിക്കാതെയാണ് മരിച്ചതെന്നാണ് കണക്കാക്കുന്നത്. തള്ളപുലി കുഞ്ഞിനെ ഉപേക്ഷിച്ചതാവാനാണ് സാധ്യതയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. അകത്തേത്തറ പഞ്ചായത്തിന്റെ രണ്ട് ഭാഗത്താണ് ഇന്നലെ പുലിയിറങ്ങിയത്. ആടിനെയും, പട്ടിയെയും കൊന്നിരുന്നു. പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. പ്രദേശത്ത് രാത്രികാലങ്ങളില്‍ വനം വകുപ്പിന്റെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിക്കിം തുരങ്ക ദുരന്തം : അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ...

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....