പ്രതിപക്ഷം നിങ്ങളെ പ്രകോപിപ്പിക്കും, ഓരോ വാക്കും സൂക്ഷിച്ച് ഉപയോഗിക്കണം ; എംപിമാരെ ഉപദേശിച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി: വളരെ ശ്രദ്ധിച്ച് മാത്രം പരസ്യപ്രസ്താവനകള്‍ നടത്തണമെന്ന് എന്‍ഡിഎ എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് മോദിയുടെ നിര്‍ദേശം. കൂടാതെ വിവാദപ്രസ്താവനകള്‍ നടത്തരുതെന്നും അദ്ദേഹം എംപിമാരെ ഉപദേശിച്ചു. ”വിവാദങ്ങളില്‍ നിന്നും വിവാദ പ്രസ്താവനകളില്‍ നിന്നും അകലം പാലിക്കുക. മനസ്സില്‍ തോന്നുന്ന എല്ലാകാര്യങ്ങളും വിളിച്ച് പറയരുത്,” മോദി പറഞ്ഞു.

പ്രതിപക്ഷം ചിലപ്പോള്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുമെന്നും അവരുടെ കെണിയില്‍ വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘പ്രതിപക്ഷ നേതാക്കള്‍ അസ്വസ്ഥരാണ്. അവര്‍ നിങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കും. അതുകൊണ്ട് വായില്‍ നിന്ന് വരുന്ന ഓരോ വാക്കിനും അതിന്റേതായ മൂല്യമുണ്ടെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ മനസിലാക്കണം. അവരുടെ കെണിയില്‍ അകപ്പെടരുത്,” മോദി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...