യൂണിയന്‍ വളരട്ടെ … കെ.എസ്.ആര്‍.ടി.സി മുടിയട്ടെ ; റാന്നിയില്‍ ഇന്ന് രാവിലെ മുടങ്ങിയത് നാല് സര്‍വീസുകള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : കെ.എസ്.ആര്‍.ടി.സിയെ മുടിപ്പിക്കുന്നത് ചില ജീവനക്കാരും യൂണിയനുകളും. റാന്നി ഡിപ്പോ കുത്തഴിഞ്ഞു കിടക്കുന്നു. ഇവിടെ എല്ലാം നിയന്ത്രിക്കുന്നത് യൂണിയന്‍ നേതാക്കളാണ്. ഇന്ന് റാന്നി ഡിപ്പോയില്‍ നാല് സര്‍വീസുകളാണ് ക്യാന്‍സല്‍ ചെയ്യേണ്ടിവന്നത്‌. BMS യൂണിയന്റെ വാഹന പ്രചരണ ജാഥ നടക്കുന്നതിനാല്‍ അതില്‍ പങ്കെടുക്കാന്‍ ഡ്രൈവര്‍മാര്‍ പോയതിനാലാണ് ആനവണ്ടിയുടെ സര്‍വീസ് മുടങ്ങിയത്. ഇവര്‍ രേഖാമൂലം മുന്‍കൂട്ടി അറിയിക്കാതെയാണ് യൂണിയന്‍ പരിപാടി കൊഴുപ്പിക്കാന്‍ പോയത്. ഡ്രൈവർമാർ രേഖമൂലം അറിയിക്കാതെ ജോലിയിൽ നിന്നും വിട്ടു നിട്ടു.

രാവിലെ 06.00 മണിക്കുള്ള തിരുവനന്തപുരം FP, O6.40 നുള്ള കോട്ടയം, 06.50 നുള്ള വലിയകാവ്,  06.55 നുള്ള കോട്ടയം എന്നീ സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്. നഷ്ടത്തില്‍ മുങ്ങിത്താഴുന്ന കെ.എസ്.ആര്‍.ടി.സിക്ക് വരുമാന നഷ്ടവും ജനങ്ങള്‍ക്ക്‌ ദുരിതവുമാണ് ഇവര്‍ സമ്മാനിച്ചത്‌. സ്ഥിരം യാത്രക്കാര്‍ പലരും രോഷാകുലരായി. ജോലിയോട് കൂറുകാണിക്കാത്ത ഇത്തരം ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിടണമെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് തിന്നുകൊഴുത്ത് ജനങ്ങളെ തിരിഞ്ഞുകുത്തുന്ന ഇത്തരക്കാരെ വെച്ചുകൊണ്ട് മുമ്പോട്ടുപോയാല്‍ കെ.എസ്.ആര്‍.ടി.സി ഇനിയും അധികകാലം ഉണ്ടാകില്ലെന്നും ഇവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....