സൗഹൃദ ക്രിക്കറ്റിൽ പന്തടിച്ചും ഫ്ലാഷ്മോബിൽ നൃത്തം ചവിട്ടിയും ലഹരിയെ തുരത്താൻ ഒന്നിച്ച്

For full experience, Download our mobile application:
Get it on Google Play

പന്തളം : സൗഹൃദ ക്രിക്കറ്റിൽ പന്തടിച്ചും ഫ്ലാഷ്മോബിൽ നൃത്തം ചവിട്ടിയും ലഹരിയെ തുരത്താൻ ഒത്തുചേർന്ന് പോലീസും ജനമൈത്രി സമിതിയും ലയൺസ് ക്ലബ്ബും. പന്തളത്തും കുളനടയിലുമായി നടത്തിയ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി വേറിട്ടതായി. കുളനടയിൽ നിന്നു തുടങ്ങിയ റാലി പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയപ്പോൾ കുരമ്പാല നാഗേശ്വര നൃത്തവിദ്യാലയത്തിലെ കുട്ടികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. കുളനട ടിബി ജംഗ്ഷനിലും ഫ്ലാഷ്മോബ് അവതരിപ്പിച്ച ശേഷമാണ് ലൂസയിൽസ് സ്പോർട്സ് അരീന ടർഫിൽ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നത്.

പന്തളം പോലീസും ജനമൈത്രി സമിതിയും തമ്മിൽ നടന്ന മത്സരം ഡിവൈഎസ്പ‌ി ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്എച്ച്ഒ ടി.ഡി. പ്രജീഷ്, ജനമൈത്രി ബീറ്റ് ഓഫിസർ എസ്.അൻവർഷ, കെ.അമീഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് രാധിക ജയപ്രസാദ്, സെക്രട്ടറി ജി. കൃഷ്ണകുമാർ, ജനമൈത്രി സമിതി അംഗങ്ങളായ റജി പത്തിയിൽ, ഡോ.റംല കബീർ, വിഷ്ണുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...