23 C
Pathanāmthitta
Friday, December 2, 2022 1:41 am
IMG-20221201-WA0019

കര്‍ണാടകയിലെ വശ്യസുന്ദരമായ ഇടങ്ങള്‍ പരിചയപ്പെടാം

കര്‍ണാടക : യാത്രികരെ വശ്യതയോടെ പ്രണയത്തിലേക്ക് വീഴ്ത്തുന്ന ഒട്ടേറേ വശ്യസുന്ദരമായ ഇടങ്ങള്‍  നമ്മുടെ രാജ്യത്തുണ്ട്. ആ പട്ടികയില്‍ എപ്പോഴും  ഇടം പിടിക്കുന്ന സംസ്ഥാനമാണ്  കര്‍ണാടക. ഒരു അടിപൊളി ട്രിപ്പ് ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് എന്തുക്കൊണ്ടും പറ്റിയൊരുയിടമാണ് കര്‍ണാടകം. ഇവിടെ കാണാനും കാഴചകള്‍ ഏറെയാണ്‌. ഒരിക്കലെങ്കിലും കാണേണ്ടചില സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം…

01-up
self
Alankar
KUTTA-UPLO
previous arrow
next arrow

ഹംപിയിലെ തുംഗഭദ്ര :
തുംഗഭദ്ര നദിതീരത്തെ സൂര്യോദയം അനുഭവിച്ചാല്‍ പിന്നെ ലോകത്തിലെ ഒന്നിനും വേണ്ടിയും ഈ കാഴ്ച നിങ്ങള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒന്നാണ് എന്ന് വരെ തോന്നിപ്പോകും. കര്‍ണാടകയിലെ പശ്ചിമഘട്ട പര്‍വ്വതനിരകളുടെ കിഴക്കന്‍ ചെരുവിലൂടെ ഒഴുകിയെത്തുന്ന തുംഗ നദിയും ഭദ്ര നദിയും ചേര്‍ന്നാണ് തുംഗഭദ്ര എന്ന ഈ നദി രൂപംകൊള്ളുന്നത്. പിന്നീട് തുംഗഭദ്ര നദി ആന്ധ്രാപ്രദേശിലേക്ക് ഒഴുകി കൃഷ്ണ നദിയില്‍ ലയിക്കുന്നു.
ബിജാപൂര്‍ :
കര്‍ണാടകയിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ബിജാപൂര്‍. ചരിത്രവും വാസ്തുവിദ്യയും അത്ഭുതകരമായ ദൃശ്യാനുഭവങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ഒരു നിധിയാണ് ഈ പ്രദേശം. ഇവിടുത്തെ ഗംഭീരമായ ഒരു ഘടനയാണ് ബിജാപൂര്‍ സുല്‍ത്താന്‍ മുഹമ്മദ് ആദില്‍ ഷായുടെ ശവകുടീരമന്ദിരം ഗോല്‍ ഗുംബസ് (ഗോല്‍ ഗുംബദ്). പനിനീര്‍പുഷ്പമൊട്ട് മകുടം എന്നാണ് പേര്‍ഷ്യന്‍ ഭാഷയില്‍ ഈ വാക്കിനര്‍ത്ഥം.
ബാദാമി ഗുഹകള്‍ :
കര്‍ണാടകയിലെ ബാഗല്‍ക്കോട്ട് ജില്ലയിലുള്ള ഒരു പട്ടണമാണ് ബാദാമി. ഇവിടുത്തെ ഗുഹ ക്ഷേത്രങ്ങള്‍ ബാദാമി ഗുഹകള്‍ എന്നാണ് അറിയപ്പെടുന്നത്. പുരാതനകാലത്ത് വാതാപി എന്നായിരുന്നു ഈ പട്ടണം അറിയപ്പെട്ടിരുന്നത്. ബാദാമി ഗുഹകള്‍ക്ക് ആറാം നൂറ്റാണ്ട് മുതലുള്ള ചരിത്രമുണ്ട്. ഇതൊരു പുരാതന അത്ഭുതലോകമാണ്. ഈ ഗുഹാക്ഷേത്രങ്ങള്‍ വളരെ മികച്ച വാസ്തുവിദ്യാ മാതൃകയാണ്, കൂടാതെ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ പട്ടടക്കലിനോട് അടുത്താണ്.
വന്യമായ ബന്ദിപ്പൂര്‍
ചാമരാജ് നഗര്‍ ജില്ലയിലുള്ള ബന്ദിപ്പൂര്‍, കാടും വന്യജീവികളും താല്‍പര്യമുള്ളവര്‍ക്ക് പറ്റിയൊരുയിടമാണ്. ബന്ദിപ്പൂര്‍ ഒരു ദേശീയ ഉദ്യാനവും കടുവ സംരക്ഷണ കേന്ദ്രവുമാണ്. ഇവിടെ ഒരു സഫാരി അനുഭവം അതിയാഥാര്‍ത്ഥ്യമാണ്. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വില്‍പ്പെട്ട ഈ പ്രദേശം രാജ്യത്തെ പ്രധാന കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണിത്.
ഹംപി :
പതിനാലാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിന്‍റെ  തലസ്ഥാനമായിരുന്നു ഹംപി. ഹംപിയുടെ പ്രതാപകാലത്തെ ഘടനകളുടെ അവിശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. തുംഗഭദ്രാതീരത്ത് ഹേമകുണ്ഡ മലനിരകള്‍ക്ക് കീഴിലാണ് ഈ പുരാതന നഗരം വ്യാപിച്ചുകിടക്കുന്നത്. ഹംപിയിലും പരിസര പ്രദേശങ്ങളിലുമായിട്ടുള്ള നഗരിയുടെ ചരിത്രാവശിഷ്ടങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമാണ്.
വെള്ളച്ചാട്ടങ്ങള്‍ :
രാജ്യത്തിലെ ഏറ്റവും മികച്ച വെള്ളച്ചോട്ടങ്ങളില്‍ ഒന്നാണ് ഷിമോഗയിലെ ജോഗ് ഫാള്‍സ്. ശാരാവതി നദിയിലുള്ള ഈ വെള്ളച്ചാട്ടം 830 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന കാഴ്ച അതിമനോഹരമാണ്. മണ്‍സൂണ്‍ കാലമാണ് ജോഗിന്‍റെ  ഏറ്റവും ഗാംഭീര്യം ദൃശ്യമാകുന്നത്. അതുപോലെ തന്നെ മറ്റൊരു വെള്ളച്ചാട്ടമാണ് ചിക്കമംഗളൂരിലെ ഹെബ്ബെ വെള്ളച്ചാട്ടം. ഇത് മറ്റൊരു നല്ല അനുഭവമായിരിക്കും. ആവേശകരമായ വനപാതകള്‍, ഉയര്‍ന്ന കൊടുമുടികള്‍, കാപ്പിത്തോട്ടങ്ങള്‍, സ്വതന്ത്രമായി വിഹരിക്കുന്ന ആനക്കൂട്ടങ്ങള്‍ എന്നിവയാല്‍ നിറഞ്ഞ ഇവിടം ആവേശകരമാണ്.
ഗോകര്‍ണത്തെ തീരങ്ങള്‍ :
സഞ്ചാരികളുടെ പറുദീസയാണ് ഗോകര്‍ണം. അറബിക്കടലിന്‍റെ  അനന്തവും ഹൃദ്യവുമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന ഈ കടല്‍ത്തീരത്ത് ഒട്ടേറേ ബീച്ചുകളുണ്ട്. ഓം ബീച്ചും ഗോകര്‍ണ ബീച്ചും, പാരഡൈസ് ബീച്ചും (ഫുള്‍ മൂണ്‍ ബീച്ച്), ഹാഫ് മൂണ്‍ ബീച്ച്, ബെലെക്കന്‍ ബീച്ച് എന്നിങ്ങനെ ഒട്ടേറേ ബീച്ചുകള്‍ ഇവിടെയുണ്ട്. ഗോകര്‍ണയിലേക്ക് പോകുന്ന വളഞ്ഞുപുളഞ്ഞ പാതയിലൂടെയുള്ള ഡ്രൈവും ഒരു മനോഹരമായ  അനുഭവം തന്നെയാണ് സമ്മാനിക്കുക.

Pulimoottil 2
01-up
self
KUTTA-UPLO
KUTTA-UPLO
WhatsAppImage2022-07-31at72836PM
bis-uplo
WhatsAppImage2022-07-31at72444PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
01-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow