വളര്‍ത്താം ഒരു കായിക താരത്തെ ; ചേര്‍ത്ത് നിര്‍ത്തി പരിശീലിപ്പിച്ച് റിജിൻ മാത്യു ഏബ്രഹാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കായിക താരങ്ങളെ മുന്നില്‍ കണ്ട് കുട്ടികള്‍ക്കുള്ള പരിശീലനം നല്‍കുകയാണ് റിജിൻ മാത്യു ഏബ്രഹാം. അത്‌ലറ്റിക്സ് താരങ്ങൾക്കുള്ള പരിശീലനം, പിഎസ്‌സി കായികക്ഷമതാ പരിശീലനം, അഗ്നിപഥ് ഉദ്യോഗാർഥികൾക്കുള്ള പരിശീലനം തുടങ്ങിയവയാണ് വെട്ടിപ്രം വഞ്ചിപ്പൊയ്ക സ്വദേശിയായ റിജിൻ മാത്യു ഏബ്രഹാം കുട്ടികള്‍ക്കായി നല്‍കുന്നത്. സ്കൂൾതലം മുതൽതന്നെ കായികരംഗത്ത് സജീവമാണ് റിജിൻ. ബിരുദാനന്തരബിരുദ പഠനത്തിനുശേഷമാണ് കായിക പരിശീലകന്‍റെ വേഷം  അണിഞ്ഞത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം കേന്ദ്രീകരിച്ചാണ് റിജിന്‍റെ ബേസിക് അത്‌ലറ്റിക്സ് ക്ലബ്ബിന്‍റെ പ്രവർത്തനങ്ങൾ. ദിവസവും രാവിലെ 6.30 മുതൽ 9 വരെയും ഉച്ചയ്ക്കുശേഷം 3.30 മുതൽ 7 വരെയുമാണ് കായിക പരിശീലനം നടക്കുക.

സ്കൂൾ, കോളജ് തലങ്ങളിലെ അത്‌ലറ്റിക്സ് താരങ്ങൾക്ക് സ്പ്രിന്‍റ് ഇനങ്ങളായ 100, 200 മീറ്ററുകളിലും ഹഡിൽസ്, ജംപ് ഇനങ്ങൾ എന്നിവയിലുമാണ് പരിശീലനം നൽകുന്നത്. ഇവർക്ക് പുറമെയാണ് സിവിൽ പോലീസ് ഓഫീസർ, അഗ്നിപഥ് തുടങ്ങി കായിക മികവ് തെളിയിക്കേണ്ട പരീക്ഷകൾക്കുള്ള പരിശീലനവും നൽകുന്നത്. നിലവിൽ 30ൽ ഏറെ ഉദ്യോഗാർഥികൾ ബേസിക് അത്‌ലറ്റിക്സ് ക്ലബ്ബിന്‍റെ പരിശീലനക്കളരിയുടെ ഭാഗമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...