ഹൈപ്പോത്തിക്കേഷന്‍ വഴി വാങ്ങിയ വാഹനം മറിച്ച് വിറ്റ പ്രതിക്ക് മൂന്ന് വര്‍ഷ തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

എറണാകുളം ചിറ്റൂരിലെ ശ്രീറാം ട്രാന്‍സ്പ്പോര്‍ട്ട് ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും
ഹൈപ്പോത്തിക്കേഷന്‍ എഗ്രീമെന്റ് ലോണ്‍ പ്രകാരം വാങ്ങിച്ച വാഹനം ഫൈനാന്‍സ് കമ്പനി അറിയാതെ മറ്റൊരാള്‍ക്ക്‌ മറിച്ച് വിറ്റ മട്ടാഞ്ചേരി ബി.എസ്.എസ് റോഡില്‍ ബംഗ്ലാവ് പറമ്പില്‍ ഹൗസ് നം5/362 ആലിബാബ മകന്‍ വി.എ  നൗഫലിനെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മിനി. ആര്‍, മൂന്ന് വര്‍ഷ തടവു ശിക്ഷയും 10,000/- രൂപ പിഴയടക്കാനും ശിക്ഷിച്ചു.

2013 ഏപ്രില്‍ 17 നു പോപ്പുലര്‍ മെഗാ മോട്ടേഴ്‌സില്‍ നിന്ന് ഒരു ‘ Tata Ace’  വാണിജ്യ  വാഹനം ഹയര്‍ പര്‍ച്ചേസ് രീതിയില്‍ വാങ്ങുവാനായി നൗഫല്‍, ശ്രീറാം ട്രാന്‍സ്പ്പോര്‍ട്ട് ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയെ സമീപിച്ചു. പ്രതിക്ക് വാഹനം വാങ്ങുന്നതിനായി 2,17,000 /-രൂപ ശ്രീറാം ട്രാന്‍സ്പ്പോര്‍ട്ട് ഫിനാന്‍സ്   പോപ്പുലര്‍ മെഗാ മോട്ടേഴ്‌സിന് നേരിട്ട് നല്‍കുകയും ചെയ്തിരുന്നു. പ്രതി നൗഫല്‍ വാഹനം സ്വന്തം പേരില്‍ വാങ്ങി മറിച്ചു വില്‍ക്കുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം നടത്തിയ കേസില്‍  പ്രോസിക്യൂഷനു വേണ്ടി എറണാകുളം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പ്രേംനാഥ് പി. ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...