കണക്കിനെ എളുപ്പമാക്കാം ; പഠനത്തില്‍ സഹായിക്കാന്‍ ഇനി കോളേജ് വിദ്യാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : കണക്കിനെ എളുപ്പമാക്കാനും പഠനത്തില്‍ സഹായിക്കാനും ഇനി കോളേജ് വിദ്യാര്‍ഥികള്‍. റാന്നി നോളജ് വില്ലേജിന്റെ ഭാഗമായിട്ടാണു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കോളേജ് വിദ്യാർഥികളാണു സ്കൂളുകളിലെ കുഞ്ഞുകൂട്ടുകാർക്കു ക്ലാസെടുക്കുന്നത്. സർക്കാർ പദ്ധതിയായ ജ്വാലയുടെ ഭാഗമായാണിത്. ഇൻസൈറ്റിന്റെ സഹകരണത്തോടെ റാന്നി നിയോജകമണ്ഡലത്തിലെ 8, 9, 10 എന്നീ ക്ലാസുകളിലെ വിദ്യാർഥികളെയാണു കണക്ക് പഠിപ്പിക്കുക.

റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂളിലെയും വെൺകുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെയും 200 വിദ്യാർഥികൾക്കാണ് കണക്കിന്റെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകാൻ ആരംഭിച്ചത്. 16 ദിവസം ആഴ്ചയിൽ 5 ദിവസം വൈകിട്ട് ഓരോ മണിക്കൂർ വീതമാണ് ക്ലാസ്. ഇൻസൈറ്റിൽ നിന്നും പരിശീലനം ലഭിച്ച വൊളന്റിയർമാരും ഇൻഫോസിസ് ഉൾപ്പെടെയുള്ള കമ്പനികളിലെ ജീവനക്കാരുമാണ് ക്ലാസ് നയിക്കുന്നത്. റാന്നിയിലെ മറ്റ് സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നു പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.

തിരുവനന്തപുരം കഴക്കൂട്ടം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വെൺകുറിഞ്ഞി സ്കൂളിൽ ആരംഭിച്ച ക്ലാസ് ക്ലബ് പ്രസിഡന്റ് ഷൈൻ സത്താർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രാധിക അധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അജിത്ത്കുമാർ, എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ബി.രാജശ്രീ, പ്രധാനാധ്യാപിക പി.ദീപ എന്നിവർ പ്രസംഗിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...

രണ്ടുകടകളിൽനിന്ന് രണ്ടുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

0
പൂന്തുറ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്തെ കടകളിൽ നടത്തിയ...