Sunday, May 5, 2024 4:43 am

27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശീല ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിസംബര്‍ 9ന് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേയില്‍ അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാര്‍ദ് ,ജാപ്പനീസ് സംവിധായകന്‍ മസഹിറോ കൊബായാ ഷി , മലയാളികളായ ജോണ്‍പോള്‍ , ടി പി രാജീവന്‍ തുടങ്ങിയ അതുല്യ പ്രതിഭകള്‍ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേള ആദരമര്‍പ്പിക്കും. മലയാളികളുടെ പ്രിയതാരമായിരുന്ന പ്രതാപ് പോത്തന്‍, നിര്‍മ്മാതാവ് അറ്റ്ലസ് രാമചന്ദ്രന്‍ , സംവിധായകന്‍ ജി. എസ് പണിക്കര്‍ ,ഛായാഗ്രാഹകന്‍ പപ്പു എന്നിവര്‍ ഉള്‍പ്പടെ എട്ടു ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്മരണയ്ക്കായ് എട്ടു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഹോളിവുഡ് സിനിമകളിലെ പ്രചോദനം ഉള്‍ക്കൊണ്ട് രണ്ടു ചെറുപ്പക്കാര്‍ നടത്തുന്ന കവര്‍ച്ച പ്രമേയമാക്കിയ ഗൊദാര്‍ദ് ചിത്രം ബാന്‍ഡ് ഓഫ് ഔട്ട്സൈഡേഴ്സ് ,മസഹിറോ കൊബായാഷി ചിത്രം ലിയര്‍ ഓണ്‍ ദി ഷോര്‍ പ്രതാപ് പോത്തന്‍ അഭിനയിച്ച കാഫിര്‍ ,അറ്റ്ലസ് രാമചന്ദ്രന്‍ നിര്‍മ്മിച്ച ഭരതന്‍ ചിത്രം വൈശാലി, ജോണ്‍പോള്‍ ആദ്യമായി തിരക്കഥയെഴുതിയ ചാമരം, പപ്പു ഛായാ ഗ്രാഹകനായ രാജീവ് രവിചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസ് , ജി. എസ് പണിക്കര്‍ ഒരുക്കിയ ഏകാകിനി എന്നീ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ടി.പി രാജീവനുള്ള സ്മരണാഞ്ജലിയായി അദ്ദേഹത്തിന്‍റെ നോവലിനെ ആസപദമാക്കി രഞ്ജിത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയും ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്നും മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് ,ലിജോജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നിവ പ്രദര്‍ശിപ്പിക്കും. ഏകതാര കളക്ടീവ് നിര്‍മ്മിച്ച എ പ്ലേസ് ഓഫ് ഔര്‍ ഓണ്‍ , മണിപ്പൂരി സംവിധായകന്‍ റോമി മൈതേയിയുടെ ഔര്‍ ഹോം എന്നിവയാണ് മത്സര വിഭാഗത്തിലുള്ള മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന എട്ടു ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകരാണ്. ഇറാനിയന്‍ സംവിധായകനായ മെഹ്ദിഹസ്സന്‍ ഫാരിയുടെ ഹൂപ്പോ ,ഫിറാസ് ഖോരി സംവിധാനം ചെയ്ത ആലം , മൈക്കേല്‍ ബോറോഡിന്‍ ഒരുക്കിയ റഷ്യന്‍ ചിത്രം കണ്‍വീനിയന്‍സ് സ്റ്റോര്‍ ,ബോളിവിയന്‍ ചിത്രം ഉതാമ , വിയറ്റ്നാം ചിത്രം മെമ്മറിലാന്‍ഡ് ,അമില്‍ ശിവ്ജി സംവിധാനം ചെയ്ത ടഗ് ഓഫ് വാര്‍ ,ബ്രസീലിയന്‍ ചിത്രം കോര്‍ഡിയലി യവേഴ്സ് , എ പ്ലേസ് ഓഫ് ഔവര്‍ ഓണ്‍ എന്നിവയാണ് നവാഗത ചിത്രങ്ങള്‍.

ബര്‍ലിന്‍ ,ജറുസലേം ,റിയോഡി ജനീറ എന്നീ മേളകളില്‍ നോമിനേഷന്‍ നേടിയ ഐഡാന്‍ ഹേഗ്വല്‍ ചിത്രം കണ്‍സേണ്‍ഡ് സിറ്റിസണും മത്സര വിഭാഗത്തിലുണ്ട്. ടര്‍ക്കിഷ് തിരക്കഥാകൃത്തും സംവിധായകനുമായ തയ്ഫുന്‍ പിര്‍സെലിമോഗ്ലു ഒരുക്കിയ കെര്‍ എന്ന ചിത്രവും മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മലയാളികളുടെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകന്‍ കിം കിം ഡുക്കിന്‍റെ അവസാന ചിത്രമായ കാള്‍ ഓഫ് ഗോഡ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ആകസ്മികമായി കണ്ടുമുട്ടുന്ന രണ്ടു കമിതാക്കളുടെ പ്രക്ഷുബ്ധവും ദാരുണവുമായ പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് രാജ്യാന്തര മേളയിലേത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എച്ച്സിയുവിലെ ദളിത് വിദ്യാർഥിയുടെ ആത്മഹത്യാക്കേസ് ; തുടരന്വേഷണം നടത്താൻ തീരുമാനിച്ച് തെലങ്കാന സർക്കാർ

0
ഹൈദരാബാദ്: ഏറെ വിവാദവും പ്രതിഷേധവും ശക്തമായതോടെ എച്ച്സിയുവിലെ ദളിത് വിദ്യാർഥിയായിരുന്ന രോഹിത്...

കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ് ; എല്ലാം നടന്നത് പരിഭ്രാന്തിയുടെ പുറത്ത്, അമ്മയുടെ...

0
കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ കൊന്നത് ശ്വാസം മുട്ടിച്ച്...

വീട് കുത്തിത്തുറന്ന് സ്വർണ്ണം കവർന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

0
കൊച്ചി: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസിൽ...

മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

0
മാനന്തവാടി: മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍....