വിഴിഞ്ഞം സംഘര്‍ഷത്തില്‍ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി എഫ്‌ഐആര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം സംഘര്‍ഷത്തില്‍ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി എഫ്‌ഐആര്‍. വര്‍ഗീയ കലാപത്തിന് ഫാ. തിയോഡേഷ്യസ് ശ്രമിച്ചെന്നും മന്ത്രി വി.അബ്ദുറഹിമാന് എതിരായ പരാമര്‍ശം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.

വി.അബ്ദുറഹിമാനെതിരായ പരാമര്‍ശം വിവാദമായതിനു പിന്നാലെ ഫാ. തിയോഡേഷ്യസ് അതു പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്. ഐഎഎന്‍എല്ലിന്‍റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

മന്ത്രിമാരായ വി.അബ്ദുറഹ്മാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ അധിക്ഷേപത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂറാണ് ഡിജിപിക്കു പരാതി നല്‍കിയത്. സമരക്കാര്‍ ചെയ്യുന്നതു രാജ്യദ്രോഹക്കുറ്റമാണെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ ആഞ്ഞടിച്ച ഫാ.തിയോഡേഷ്യസ്, ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി‍യാണ് മന്ത്രി അബ്ദുറഹി‍മാനെന്നു ആരാേപിച്ചിരുന്നു.

”അബ്ദുറഹി‍മാന്‍ മത്സ്യത്തൊഴിലാളികളുടെ മന്ത്രി‍യെന്നാണു വിചാ‍രിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ പേരില്‍ത്തന്നെ ഒരു തീവ്രവാദിയുണ്ട്. അദ്ദേഹം സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്കു വേണ്ടിയാണ്. വിഴിഞ്ഞത്ത് അഴിഞ്ഞാടിയത് മന്ത്രിയും അദ്ദേഹത്തിന്‍റെ സിപിഎം ഗുണ്ടകളുമാണ്. ദേശീയ പതാക നേരാംവണ്ണം ഉയര്‍ത്താന്‍ അറിയാത്തവരാണ് രാജ്യദ്രോഹിയെന്നു വിളിക്കുന്നത്. അബ്ദുറഹി‍മാനെ കേരള ഗവര്‍ണറോ, പ്രധാനമന്ത്രിയോ അടിയന്തരമായി പുറത്താക്കണം”- എന്നാണ് ഫാ.തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...