നെടുങ്ങോലത്തേക്ക് ഇടക്കൊരു യാത്ര പോകാം

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  കൊല്ലം ജില്ലയിലെ പരവൂരിനടുത്ത് നെടുങ്ങോലത്തേക്ക് ഇടയ്ക്കൊരു യാത്ര പോണം. ഇത്തിക്കരയാർ ഒഴുകിയിറങ്ങിയ പഴയ പാടശേഖരങ്ങളിൽ കാണാം ആ മനുഷ്യനിർമിത പ്രകൃതി വിസ്മയം.  തിരുവനന്തപുരത്തു നിന്നു പോയാൽ ദേശീയ പാതയിൽ പാരിപ്പള്ളിയിൽനിന്ന് ഇടത്തേക്കു പോവുക. നെടുങ്ങോലമെത്തി കുളിക്കടവെന്നോ വടക്കേമുക്ക് കടവിലെത്തിയാൽ അവിടെനിന്നു നാടൻ വഞ്ചിയിൽ വേണം കണ്ടൽക്കാഴ്ചകളിലേക്ക് തുഴയാൻ.

കൊല്ലത്തുനിന്നു തീരദേശ പാത വഴി എത്താമെങ്കിലും റോഡ് മോശമായതിനാൽ ചാത്തന്നൂരിനു മുൻപ് വലത്തേക്കു തിരിഞ്ഞ് പരവൂർ റൂട്ട് പോകുക. ഉപ്പു കടവ്, കൊച്ചാലുംമൂട് എന്നിവിടങ്ങളിൽനിന്നും തോണിയിൽ പോകാം. എവിടെ നിന്നു പോയാലും ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ജലയാത്ര പാടില്ല. മോട്ടർ ബോട്ടുകൾ ഒഴിവാക്കുക.

ചേരക്കോഴികൾക്കും കൃഷ്ണപ്പരുന്തിനും ശബ്ദശല്യമരുത്. കുളിക്കടവിൽ മാൻഗ്രൂവ് അഡ്വഞ്ചേഴ്സ് സുരക്ഷിത യാത്ര ഒരുക്കുന്നുണ്ട്. കുളിക്കടവിൽനിന്നു തോണി നീങ്ങുക കൊച്ചാറിലൂടെയാണ്. ഇത്തിക്കരയാറിന്റെ ഭാഗം തന്നെ. പിന്നെ മാലാക്കായലും പാട്ടക്കായലും പരവൂർക്കായലിന്റെ ഒരു ഭാഗവുമൊക്കെച്ചേർന്ന് ജല സമൃദ്ധിയൊരുക്കുന്ന കാഴ്ചകളും കാണാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...