റാന്നി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തില്‍ ലൈബ്രറി സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വായനശാലകളുടെ പങ്ക് വലുതാണെന്നും സമൂഹത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിനായി ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ ഭാരവാഹികളും പ്രവർത്തകരും തയ്യാറാകണമെന്നും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവംഗം പി.ആർ. പ്രസാദ് പറഞ്ഞു. റാന്നി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലൈബ്രറി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവും സജീവവുമാക്കുക എന്ന ലക്ഷ്യത്തോടെ വേണം ഓരോ ചുവടും വെക്കുവാൻ. വായന മാത്രമായി ചുരുക്കാതെ കലാ സാംസ്ക്കാരിക രംഗത്തും ആവശ്യമായ ഇടപെടലും പരിശീലനവും നൽകുവാൻ ഓരോ ഗ്രന്ഥശാലകളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താലൂക്ക് പ്രസിഡന്റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ ഭാവി പദ്ധതികൾ വിശദീകരണം നടത്തി. താലൂക്ക് സെക്രട്ടറി പ്രൊഫസര്‍  വി.ആർ വിശ്വനാഥൻ നായർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവംഗം കോമളം അനിരുദ്ധൻ, താലൂക്ക് ജോയിന്റ് സെക്രട്ടറി പി.ആർ സജീവ്, താലൂക്ക് എക്സിക്യൂട്ടീവംഗങ്ങളായ പി.കെ പ്രഭാകരൻ, എസ്.അജിത്ത്, തോമസ് ടി.ശാമുവേൽ, കവി പി. ചന്ദ്രമോഹൻ, വി.എം പ്രകാശ്, സി.എൻ ശിവൻകുട്ടി നായർ, ഭദ്രൻ കല്ലയ്ക്കൽ, വി.എസ് മോഹൻ, ജോൺസൻ മാത്യു, ടി.വി ജോർജ്, നന്ദകുമാർ, സുനിൽ ഉതിമൂട് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

എഥനോൾ ബ്ലെൻഡിങ് ആശങ്കകൾ ശക്തമാകുന്നു; E20 പെട്രോളിലെ ഉയർന്ന ഈർപ്പവും ക്ലോറൈഡും വാഹനങ്ങളുടെ ആയുസ്സ്...

0
ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കിയ ഇ-20 പെട്രോളിൽ അപകടകരമായ അളവിൽ ക്ലോറൈഡും ഈർപ്പവും...

​’ ന്യൂനപക്ഷങ്ങൾ പഠനത്തിൽ പിന്നിൽ, ജോലിയിൽ മുന്നിൽ’; രേവന്ത് റെഡ്ഢിയുടെ പ്രസ്താവന വിവാദത്തിൽ

0
ഹൈദരാബാദ്: ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ കഴിവുള്ള തൊഴിലാളികളാണെന്നും പഠനത്തില്‍ മികവുള്ളവരല്ലെന്നുമുള്ള തെലങ്കാന...