ഭക്തി സാന്ദ്രമായി അത്തിക്കയം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 11-ാമത് പ്രതിഷ്‌ഠാ വാർഷിക മഹോത്സവം

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം : എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പര്‍ അത്തിക്കയം ശാഖയുടെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 11-ാമത് പ്രതിഷ്‌ഠാ വാർഷിക മഹോത്സവം സമാപിച്ചു. കോരുത്തോട് പി.വി. വിനോദ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ശാഖാ കുടുംബയോഗങ്ങൾ, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, ബാലജനയോഗം എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ പള്ളിയുണർത്തൽ, ഗണപതിഹോമം, ഗുരുപൂജ, കലശപൂജ എന്നിവയോടെ തുടക്കമായി. രാവിലെ 9 ന് ദർശന പ്രാധാന്യമുള്ള കലശാഭിഷേകത്തെ തുടർന്ന് സർവൈശ്വര്യപൂജ, ഭഗവത് സേവ, മഹാഗുരുപൂജ എന്നിവയും ഉച്ചയ്ക്ക് 11 മുതൽ മഹാ പ്രസാദമൂട്ടും നടന്നു.

പഠന ക്ലാസിൽ പങ്കെടുത്ത കുട്ടികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. വൈകിട്ട് ശിങ്കാരി മേളത്തോടെ ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ താലപ്പൊലി, രഥം, മുത്തുക്കുടകൾ, വാദ്യമേളങ്ങൾ, കൈകൊട്ടിക്കളി എന്നിവ ഉണ്ടായിരുന്നു. അറയ്ക്കമൺ ഗുരുമന്ദിരത്തിലെ സ്വീകരണം ഏറ്റുവാങ്ങി 6.30-ഓടെ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ദീപാരാധനയ്ക്ക് ശേഷം തിരുവാതിരയും ഗാനോത്സവവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...